*ബംഗളൂരു :* കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതരാവസ്ഥയിൽ. ബേപ്പൂർ നടുവട്ടം അസ്മ ഹൗസില്‍ വി.കെ. മുഹമ്മദ് അജീര്‍ (38), സഹോദരി ആയിഷ നൂറി (41), ഇവരുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്.
*ഈ അപകടത്തിൽ മരണപ്പെട്ടത്, മോങ്ങം A. U. P സ്കൂളിലെ മുൻ അദ്ധ്യാപകൻ C.K.അബ്ദുറഹിമാൻ മാസ്റ്ററുടെ മകൻ മുബാറക്* *എഞ്ചിനീയറുടെ അളിയനും, മുബാറക്കിന്റെ ഭാര്യയും മകളുമാണ്.*
*അള്ളാഹു മഗ്ഫിറത്തും നൽകട്ടെ, കടുംബങ്ങൾക്ക് അള്ളാഹു ക്ഷമയും സമാധാനവും നൽകി അനുഗ്രഹിക്കട്ടേ ആമീൻ* 🤲🤲*
ഇവരുടെ മകന്‍ നഹിയാന്‍ മുബാറക്ക് (ഒമ്പത്) ഗുരുതരവസ്ഥയില്‍ ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രയില്‍ ചികിത്സയിലായിരുന്നു.
മരിച്ച മുഹമ്മദ് അജീർ ബംഗളുരു ബി.ഇ.എം.എല്ലിൽ ഉദ്യോഗസ്ഥനായിരുന്നു.
ഗുണ്ടല്‍പേട്ട് താലൂക്കിലെ ചാമരാജ് നഗര്‍ ജില്ലയിലെ മലപുരയിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകട. ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കുടുംബം സഞ്ചരിച്ചിരുന്ന ബ്രെസ കാറിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അയിഷ നൂറിയും നൂഫിയയും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പൊലീസ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മുഹമ്മദ് അജീറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. ആയിഷ നൂറി, നൂഫിയ മുബാറക്ക് എന്നിവരുടെ മൃതദേഹം മൈസൂരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പ്രവേശിപ്പിച്ചു.
*മയ്യിത്ത് നമസ്കാരം*
*ഖുവ്വത്തുൽ ഇസ്ലാം മദ്രസ. നടുവട്ടം, ബേപ്പൂർ,* *കോഴിക്കോട്..*
*നമസ്കാരം*
*15/04/2026*
*സമയം 11.00 am* *രാവിലെ*
*എല്ലാവരും* *പ്രാർത്ഥനയിൽ ഉൾപെടുത്തുക..*
0 Comments