LATEST

6/recent/ticker-posts

Header Ads Widget

പരസ്യ പ്രചരണം അവസാന ഘട്ടത്തിലേക്ക്കോഴിക്കോട് ജില്ലയിൽ ആത്മവിശ്വാസത്തോടെ എൽഡിഎഫും യുഡിഎഫും



കോഴിക്കോട് തിരഞ്ഞെടുപ്പിന് ഇനി മൂന്നു നാൾ. നാലാം നാൾ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് ചെല്ലുമ്പോൾ അവരുടെ മനസിൽ സ്വന്തം സ്ഥാനമുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ് മുന്നണികൾ. നിലവിലുള്ള സീറ്റുകൾ നിലനിറുത്താനുള്ള കഠിന പ്രയത്‌നത്തിലാണ് എൽ.ഡി.എഫ്. 10 വർഷത്തെ ഭരണനേട്ടവും മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളും തുണയാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. അതേസമയം വികസന മുരടിപ്പാണുള്ളതെന്നാണ് യു.ഡി.എഫ് ആക്ഷേപം. പതിറ്റാണ്ടുകളായി ജില്ലയിൽ നിന്ന് കോൺഗ്രസിന് സീറ്റുകളില്ലാത്തതിന്റെ ക്ഷീണമകറ്റാനുള്ള തീവ്ര ശ്രമത്തിലാണവർ. വിവിധ മണ്ഡലങ്ങളിൽ പരമാവധി വോട്ട് വർദ്ധിപ്പിച്ച് വിജയത്തിലേക്ക് എത്താനാണ് അവർ ശ്രമിക്കുന്നത്. യുഡിഎഫിലെ മുസ്ലിംലീഗിന് ശക്തമായ വേരോട്ടമുള്ള ജില്ല കൂടിയാണ് കോഴിക്കോട്. കഴിഞ്ഞതവണ കൈവിട്ട കോഴിക്കോട് സൗത്ത് മണ്ഡലവും കുറ്റിയാടിയും തിരുവമ്പാടിയും ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് ലീഗ്. പേരാമ്പ്രയിൽ ഫാത്തിമ തഹിലിയയുടെ ശക്തമായ മുന്നേറ്റം അലയടിക്കുന്ന സാഹചര്യമുള്ളതുകൊണ്ട് പേരാമ്പ്രയും ഇത്തവണ ജയം ഉറപ്പിച്ച മട്ടിലാണ്. കോഴിക്കോട് ജില്ലയിലെ ഒരു മണ്ഡലത്തിലും കാര്യമായ സ്വാധീനം എൻഡിഎക്കും ബിജെപിക്കും ഇല്ല. എങ്കിലും പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്. എസ്ഡിപിഐ വെൽഫെയർ പാർട്ടി തുടങ്ങിയ പാർട്ടികൾക്കും കോഴിക്കോട് ജില്ലയിൽ വലിയ വോട്ട് ബാങ്ക് ഒന്നുമില്ല. ജില്ലയിൽ ഒരിടത്തും ത്രികോണ മത്സരം ഇല്ല. പ്രധാന മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ മാത്രമാണ്.

Post a Comment

0 Comments