LATEST

6/recent/ticker-posts

Header Ads Widget

പൂ​രം കൊ​ടി​യേ​റി മ​ക്ക​ളേ..!!; സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട് 24 ന്



പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ തൃ​ശൂ​ർ പൂ​ര​ത്തി​നു കൊ​ടി​യേ​റി. രാ​വി​ലെ 11ന് ​തി​രു​വ​മ്പാ​ടി​യി​ലാ​ണ് ആ​ദ്യം കൊ​ടി​യേ​റി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ പാ​റ​മേ​ക്കാ​വി​ലും കൊ​ടി​യേ​റി. പി​ന്നാ​ലെ അ​യ്യ​ന്തോ​ളും മ​റ്റു ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളി​ലും കൊ​ടി​യേ​റ്റി.

24ന് ​തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ ച​മ​യ പ്ര​ദ​ര്‍​ശ​നം ന​ട​ക്കും. അന്നു വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്. പൂ​ര വി​ളം​ബ​രം അ​റി​യി​ച്ച് 25ന് ​നെ​യ്ത​ല​ക്കാ​വി​ല​മ്മ തെ​ക്കേ ന​ട തു​റ​ന്നി​റ​ങ്ങും. 26നാ​ണ് ചരിത്ര പ്രസിദ്ധമായ തൃ​ശൂ​ർ പൂ​രം. ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളു​ടെ പൂ​രം വ​ര​വ്, മ​ഠ​ത്തി​ൽ​വ​ര​വ് പ​ഞ്ച​വാ​ദ്യം, ഇ​ല​ഞ്ഞി​ത്ത​റ മേ​ളം, കു​ട​മാ​റ്റം എ​ന്നി​വ​യും പു​ല​ർ​ച്ചെ പ്ര​ധാ​ന വെ​ടി​ക്കെ​ട്ടും പൂ​ര ദി​നം ന​ട​ക്കും.
27ന് ​പ​ക​ല്‍​പ്പൂ​ര​വും തു​ട​ര്‍​ന്ന് ഉ​പ​ചാ​രം ചൊ​ല്ല​ലും ന​ട​ക്കും. ഗ​ജ​വീ​ര​ൻ തൃ​ക്ക​ട​വൂ​ര്‍ ശി​വ​രാ​ജുവാണ് പാ​റ​മേ​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റുന്നത്.

Post a Comment

0 Comments