യുദ്ധം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം ഇതോടെ എട്ടായി. കൂടാതെ, ഏകദേശം 87,000 ടൺ എൽപിജിയുമായി നാല് കപ്പലുകൾ കൂടി കടലിടുക്ക് കടക്കാൻ കാത്തിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടത്.
ഹോർമുസ് കടൽപാത തുറന്നുനിലനിർത്തേണ്ടതിന്റെ ആവശ്യകത ഇറാനോട് ഇന്ത്യ വ്യക്തമാക്കിയതായും സൂചനകളുണ്ട്.
ലോകത്തിലെ പ്രധാന എണ്ണ-വാതക ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക്, ആഗോള വ്യാപാരത്തിന് അത്യന്തം പ്രധാനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, ഈ കടൽപാതയുടെ സുരക്ഷ ലോക രാജ്യങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണ്. ഇതിനിടെ രാജ്യത്ത് പുതിയതായി ഏകദേശം 8 ലക്ഷം പൈപ്പ് ഗ്യാസ് കണക്ഷനുകൾ കൂടി നൽകിയതായി കണക്കുകൾ പുറത്തുവന്നു.
0 Comments