തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ആകെ 75 മണ്ഡലങ്ങളിൽ സിപിഎം നേരിട്ട് മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ശേഷിക്കുന്ന മണ്ഡലങ്ങളിൽ ഇടത് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് മത്സരിക്കുക. കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.പിസി ന്യൂസ്,
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ, സംസ്ഥാന സർക്കാർ വിവിധ മേഖലകളിൽ ജനപക്ഷ ക്ഷേമവും വികസന പ്രവർത്തനങ്ങളും നടപ്പാക്കിയതായി എം വി ഗോവിന്ദൻ പറഞ്ഞു. ഒരിക്കൽ അസാധ്യമെന്ന് കരുതിയിരുന്ന നിരവധി വികസന പദ്ധതികൾ പോലും ഈ കാലയളവിൽ യാഥാർത്ഥ്യമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വർഷം സംസ്ഥാനത്ത് വർഗീയതയും സംഘർഷവും ഇല്ലാത്ത കാലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 56 സിറ്റിംഗ് എംഎൽഎമാർ മത്സരരംഗത്തുണ്ടാകും. സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ നിന്ന് മത്സരിക്കുന്നത് പിണറായി വിജയൻ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ആഭ്യന്തര ജനാധിപത്യ നടപടികൾ പാലിച്ചാണ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
0 Comments