LATEST

6/recent/ticker-posts

Header Ads Widget

കേരളത്തില്‍ ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ്; മെയ് നാലിന് വോട്ടെണ്ണും പ്രതീക്ഷിച്ചതിലും നേരത്തെ എത്തി തെരഞ്ഞടുപ്പ്



തിരുവനന്തപുരം:കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ഒമ്പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.
മെയ് നാലിനാണ് വോട്ടെണ്ണല്‍. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ ആകെ 824 മണ്ഡലങ്ങളില്‍ നിന്ന് 17.4 കോടി വോട്ടർമാർ ഇത്തവണ വിധിയെഴുതും. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകളാണുണ്ടാവുക. ഇതില്‍ കേരളത്തില്‍ 30,471 പോളിങ് സ്റ്റേഷനുകളാണുള്ളത്. കേരളത്തില്‍ 2.70 കോടി വോട്ടർമാർ വിധിയെഴുതും (പുരുഷൻമാർ - 1.31 കോടി, സ്ത്രീകള്‍ - 1.38 കോടി, ട്രാൻസ്ജെൻഡർ - 277). ഇതില്‍ 4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്.

എല്ലാ ബൂത്തുകളിലും വെഡ്കാസ്റ്റിംഗ് ഒരുക്കും. മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാൻ പ്രത്യേക സൗകര്യമുണ്ടാകും. ഇവിഎം വോട്ടെണ്ണലിന് മുമ്പ് ബാലറ്റുകള്‍ രണ്ടു തവണ എണ്ണും. ബിഎല്‍ഒ മാരുടെ ഉള്‍പ്പടെ പ്രതിഫലം വർധിപ്പിച്ചു

തീയതി പ്രഖ്യാപിച്ചതോടെ എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. വിജ്ഞാപനം, സ്ഥാനാർഥികള്‍ക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കല്‍, നാമനിർദേശ പത്രിക പിൻവലിക്കല്‍, വോട്ടെടുപ്പ്, തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നിവയ്ക്കുള്ള തീയതികള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരടങ്ങുന്ന കമ്മീഷൻ പാനല്‍ പ്രഖ്യാപിച്ചു.
 

Post a Comment

0 Comments