LATEST

6/recent/ticker-posts

Header Ads Widget

ഇറാനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്



ഇറാന് നേരെയുള്ള ഇസ്രായേൽ - യുഎസ് അക്രമണം പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതോടെ സമാധാന ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻറ് ട്രംപ്. ഇറാനിലെ പുതിയ നേതൃത്വം തന്റെ ഭരണകൂടവുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനു താനും ഒരുക്കമാണെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്. 

അതേസമയം , ചർച്ച എപ്പോൾ നടക്കും എന്ന് വ്യക്തമല്ല. പരമോന്നത ആത്മീയ നേതാവ് ഖുമൈനി യുടെ കൊലപാതകികൾക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്നും ഇറാന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ അക്രമണം ഏത് നിമിഷവും ആരംഭിക്കുമെന്നും ഇറാൻ റവല്യൂഷനറി ഗാർഡ്സ് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. അമേരിക്കയും ഇസ്രായേലും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് അവരെ ആക്രമിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി. 

ഇറാനെതിരായ അക്രമത്തെ അപലപിച്ചും അനുകൂലിച്ചും ലോകരാജ്യങ്ങൾ രംഗത്തെത്തി. 


Post a Comment

0 Comments