LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക അപകടകരമായ നിലയിൽ; ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി, ഈ ജില്ലക്കാർ ശ്രദ്ധിക്കുക



തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജങ്ങൾക്ക് ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. കോട്ടയം, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ആണ് അൾട്രാവയലറ്റ് സൂചിക അപകടകരമായ നിലയിലേക്ക് ഉയർന്നിരിക്കുന്നത്.
പത്തനംതിട്ടയിലെ കോന്നി, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, മലപ്പുറത്ത് പൊന്നാനി എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന വികിരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ യുവി ഇൻഡക്സ് 7 രേഖപ്പെടുത്തി.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര, എറണാകുളത്ത് കളമശ്ശേരി , പാലക്കാട് തൃത്താല, കോഴിക്കോട് ബേപ്പൂർ, വയനാട് മാനന്തവാടി എന്നീ സ്ഥലങ്ങളിൽ സൂചിക 6 ആണ്. ഈ ജില്ലകളിൽ ‘മഞ്ഞ അലർട്ട്’ ആണുള്ളത്. തിരുവനന്തപുരംത്തെ വിളപ്പിൽശാല, ആലപ്പുഴയിലെ ചെങ്ങന്നൂർ, ഇടുക്കി മൂന്നാർ, തൃശൂർ ഒല്ലൂർ, കണ്ണൂർ ധർമ്മടം, കാസർകോട് ഉദുമ എന്നിവിടങ്ങളിൽ സൂചിക 4 മുതൽ 5 വരെയാണ്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതായുണ്ട്. തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ഇതു സൂര്യാതപം, ചർമരോഗങ്ങൾ എന്നിവയ്ക്ക് ഇടയായേക്കാമെന്നാണ് മുന്നറിപ്പ് നൽകിയിട്ടുള്ളത്

Post a Comment

0 Comments