LATEST

6/recent/ticker-posts

Header Ads Widget

വിവാഹം കഴിക്കുന്നത് പങ്കാളിയെയാണ്, ജോലിക്കാരെയല്ല’; വീട്ടുജോലിയിൽ ഭർത്താവിനും ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി



ന്യൂഡൽഹി: കുടുംബജീവിതത്തിൽ വീട്ടുജോലികൾ നിർവഹിക്കേണ്ടത് ഭാര്യയുടെ മാത്രം ബാധ്യതയല്ലെന്നും അതിൽ ഭർത്താവിനും തുല്യ പങ്കുണ്ടെന്നും സുപ്രീം കോടതി. ഒരു വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതി ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്. കാലം മാറിക്കൊണ്ടിരിക്കുകയാണെന്നും പരസ്പര സഹകരണമാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്നും കോടതി ഓർമ്മിപ്പിച്ചു.
പിസി ന്യൂസ്‌ വാർത്ത,
ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് വിവാഹമോചനത്തിനുള്ള കാരണമായോ ക്രൂരതയായോ കണക്കാക്കാൻ സാധിക്കില്ല. പാചകം, വീട് വൃത്തിയാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഭർത്താവും ക്രിയാത്മകമായി സഹായിക്കേണ്ടതുണ്ട്. ഒരാൾ വേലക്കാരിയെ അല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണ് വിവാഹം കഴിക്കുന്നതെന്ന ബോധ്യം വേണം.

Post a Comment

0 Comments