LATEST

6/recent/ticker-posts

Header Ads Widget

വിഎസ് അച്യുതാനന്ദൻറെ പി എ ആയിരുന്ന എ സുരേഷ് പാണക്കാട് സന്ദർശിച്ചു മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും






മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ, മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ പേഴ്സണൽ അസിസ്റ്റൻറ് ആയിരുന്ന എ സുരേഷ് പാണക്കാട് എത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടു. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിക്കലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളുമായി സുരേഷ് കൂടിക്കാഴ്ച നടത്തി. സുരേഷിന്റെ മാറ്റം ജനങ്ങൾ അംഗീകരിക്കും എന്നാണ് പ്രതീക്ഷ - സ്വാദിഖ് അലി തങ്ങൾ പറഞ്ഞു. മലമ്പുഴയുമായി സുരേഷിന് പൊക്കിൾകൊടി ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 പാണക്കാട് വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോഴാണ് സാധ്യമായതന്നും സുരേഷ് പ്രതികരിച്ചു. 

മലമ്പുഴയിൽ മത്സരിക്കുന്ന കാര്യം യുഡിഎഫ് തീരുമാനിക്കും എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് മറുപടി നൽകി. കഴിഞ്ഞയാഴ്ച സുരേഷിനെ പ്രതിപക്ഷനേതാവ് വി ഡീ സതീഷന്റെ പുതുയുഗ യാത്രയിൽ വൻ വരവേൽപ്പ് നൽകിയിരുന്നു. ഷാൾ അണിയിച്ചാണ് സതീശൻ സ്വീകരിച്ചത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മലമ്പുഴയിൽ നിന്ന് സുരേഷ് ജനവിധി തേടുമെന്നാണ് സൂചന. 



Post a Comment

0 Comments