LATEST

6/recent/ticker-posts

Header Ads Widget

നിയന്ത്രിത രീതിയില്‍ സര്‍വീസുകള്‍; ദുബൈയിലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു


        

ദുബൈ: സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രവർത്തനം നിർത്തിവെച്ചിരുന്ന ദുബൈയിലെ വിമാനത്താവളങ്ങള്‍ ഇന്ന് വൈകുന്നേരം മുതല്‍ പ്രവർത്തനം പുനരാരംഭിക്കുന്നു.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം( DXB), ദുബൈ വേള്‍ഡ് സെൻട്രല്‍ സെൻട്രല്‍ അല്‍ മക്തൂം വിമാനത്താവളം (DWC) എന്നിവിടങ്ങളിലാണ് നിയന്ത്രിത രീതിയില്‍ വിമാന സർവീസുകള്‍ പുനരാരംഭിക്കുക. ദുബൈ എയർപോർട്ട് അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നേരിട്ട് അറിയിപ്പ് ലഭിച്ച യാത്രക്കാർ മാത്രം എയർപോർട്ടിലേക്ക് വന്നാല്‍ മതിയെന്ന് അതോറിറ്റി അറിയിച്ചു. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാർക്കായിരിക്കും ഇപ്പോള്‍ മുൻഗണന നല്‍കുന്നത്. ഇവർക്ക് റീബുക്കിങ് സൗകര്യവും റീഫണ്ട് ഓപ്ഷനുകളും ലഭ്യമാണ്. എമിറേറ്റ്‌സ് , ഇത്തിഹാദ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ പരിമിതമായ സർവീസുകള്‍ മാത്രമാണ് നടത്തുന്നത്. മറ്റു വിമാനങ്ങള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാനങ്ങളും കാർഗോ സർവീസുകളും ജനറല്‍ സിവില്‍ ഏവിയേഷൻ അതോറിറ്റിയുടെ (GCAA) മേല്‍നോട്ടത്തില്‍ നടത്തുന്നുണ്ട്. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനും സുഗമമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കാനും അതോറിറ്റിയുടെ നിർദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. യുഎസ്-ഇസ്രായേല്‍ സഖ്യത്തിന്റെ ആക്രമണങ്ങള്‍ക്ക് ഇറാൻ നടത്തിയ പ്രത്യാക്രമണത്തെ തുടർന്ന് ഫെബ്രുവരി 28-ന് യുഎഇ വ്യോമപാത ഭാഗികമായി അടയ്ക്കുകയും സർവീസുകള്‍ നിർത്തിവെക്കുകയുമായിരുന്നു.


Post a Comment

0 Comments