ആ നാട്ടില്‍ പുലിയുടെ ശല്യം അധികമായപ്പോള്‍ അവര്‍ കെണി വെച്ചു. അതില്‍ ഒരു പുലി വീഴുകയും ചെയ്തു. നാട്ടുകാര്‍ക്ക് സന്തോഷമായി. ദിവസങ്ങള്‍ കഴിഞ്ഞുപോയി. വീണ്ടും അവരുടെ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെടാന്‍ തുടങ്ങി. നാട്ടുകാര്‍ വീണ്ടും കെണിവെച്ചു. രാവിലെ നോക്കിയപ്പോള്‍ കെണിയില്‍ ആരോ വീണിട്ടുണ്ട്. പക്ഷേ, കെണി തകര്‍ത്ത് അത് രക്ഷപ്പെട്ടിട്ടും ഉണ്ട്. ഒരിക്കലും നടക്കാത്ത കാര്യം എങ്ങിനെ സംഭവിച്ചു എന്നറിയാന്‍ അവര്‍ വിശദമായ പരിശോധന നടത്തി. കാരണവും അവര്‍ കണ്ടെത്തി. കൂട്ടില്‍ അകപ്പെട്ടത് ഒരു പെണ്‍പുലിയായിരുന്നു അതിന് രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ട് അതിന് പാല് കൊടുക്കാന്‍ രക്ഷപ്പട്ടേ മതിയാകൂ.. മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തവരാണ് അത്ഭുതങ്ങള്‍ കാണിക്കുന്നത്. അവര്‍ക്കങ്ങിനെ ചെയ്‌തേ മതിയാകൂ. രണ്ടാമതൊരു മാര്‍ഗ്ഗം കൂടിയുണ്ടെങ്കില്‍ ആളുകള്‍ എളുപ്പമാര്‍ഗ്ഗമേ സ്വീകരിക്കൂ.. അവിടെ അധ്വാനം കുറവായിരിക്കും. പലരും ഇതുപോലെയുള്ള കെണികളില്‍ പെടുന്നവരായിക്കും. ആ കെണികളില്‍ പലതും കൊല്ലാന്‍ ഉളളവ ആകണമെന്നില്ല. ചിലത് വളര്‍ത്താന്‍ വേണ്ടിയുളളവ ആയിരിക്കും. പക്ഷേ, മറ്റാരോ ആഗ്രഹിക്കുന്ന രീതിയിലായിരിക്കും അവര്‍ അവിടെ വളരേണ്ടതും ജീവിക്കേണ്ടതും. ഇത്തരം കെണികളിലെല്ലാം ധാരാളം വാഗ്ദാനങ്ങള്‍ ഉണ്ടായിരിക്കും, ചിലപ്പോള്‍ അവിടെ ശീതീകരിച്ചയിടങ്ങളായിരിക്കും, അവിടെ മൃഷ്ടാന്നഭോജനസാധ്യതയും ഉണ്ടാകും.. എന്നിരുന്നാലും അവിടെ നിന്നും നാം രക്ഷപ്പെട്ടേ മതിയാകൂ.. അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും ഇരയായി ആയുസ്സ് അവസാനിപ്പിക്കേണ്ടിവരും.. - ശുഭദിനം
0 Comments