LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


അയാള്‍ തന്റെ കഴുതയെ ശ്രദ്ധയോടെ പരിപാലിച്ചിരുന്നു. കഴുതയ്ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കാന്‍ അയാള്‍ കഴുതയെ തന്റെ മട്ടുപ്പാവിലെത്തിച്ചു. ആദ്യം സന്തോഷിച്ച് തുള്ളിച്ചാടിയെങ്കിലും താഴോട്ട് നോക്കുംന്തോറും അതിന് ഭയം തോന്നി. മട്ടുപ്പാവില്‍ മുഴുവന്‍ ഓടി നടന്നെങ്കിലും താഴേക്കുളള വഴി അതിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. പേടിച്ചിരണ്ട കഴുത അവിടെ ഉയര്‍ന്നുചാടാനും ചവിട്ടി മെതിക്കാനും തുടങ്ങി. മേല്‍ക്കുരയില്‍ വിള്ളലുണ്ടായി. കുറേശ്ശെ കുറേശ്ശെ ഇടിയാനും തുടങ്ങി. താമസിയാതെ മേല്‍ക്കൂരയോടൊപ്പം കഴുതയും നിലംപതിച്ചു. അര്‍ഹിക്കുന്നതിനപ്പുറം ആരേയും വിലമതിക്കരുത്. ആരും മറ്റൊരാളേക്കാള്‍ മികച്ചതോ മോശമോ എന്നര്‍ത്ഥമില്ല. എല്ലാവര്‍ക്കും എല്ലാം പറ്റില്ല. അനുയോജ്യമല്ലാത്ത സ്ഥലത്ത് ആരെയെങ്കിലും പ്രതിഷ്ഠിച്ചാല്‍ അവര്‍ ആ പരിസരം തന്നെ തകര്‍ക്കും. തങ്ങളുടെ അപകര്‍ഷതാബോധവും കഴിവില്ലായ്മയും ചുററുമുളളവരിലും അടിച്ചേല്‍പ്പിക്കും. മററുളളവര്‍ക്ക് ആത്മവിശ്വാസം പകരുന്നതിന് പകരം അവരില്‍ അശാന്തി നിറയ്ക്കും. ഓരോരുത്തര്‍ക്കും അനുയോജ്യമായ ഇടങ്ങളുണ്ട്. അവിടെയാണ് അവര്‍ക്ക് തനിമയോടെ പ്രവര്‍ത്തിക്കാനാകുക. അങ്ങിയെയാകുമ്പോള്‍ അവിടെ അവര്‍ക്ക് തളിര്‍ക്കാനും വിടരാനും സാധിക്കും - ശുഭദിനം.

Post a Comment

0 Comments