LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


പുതിയ ഉത്പന്നം ഇറങ്ങിയതിന് ശേഷമുളള കമ്പനിയുടെ അവലോകനയോഗം നടക്കുകയാണ്. വിപണിയില്‍ നിന്നുളള പ്രതികരണം മനസ്സിലാക്കിയ ശേഷം ഒരു വിഭാഗം പറഞ്ഞു: ആകെ നാലു ശതമാനം ആളുകള്‍ മാത്രമാണ് നമ്മുടെ ഉത്പന്നം ഉപയോഗിക്കുന്നത്. ഇത് വിജയിക്കുമെന്ന് തോന്നുന്നില്ല. പിന്‍വലിച്ച് മറ്റെന്തിലും ഇറക്കാം. അവര്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞു. അപ്പോള്‍ ഉടമ പറഞ്ഞു: ഉപയോഗിക്കാത്ത തൊണ്ണൂറ്റാറ് ശതമാനം ആളുകളെയല്ല നമ്മള്‍ ശ്രദ്ധിക്കേണ്ടത്. സ്ഥിരം വാങ്ങുന്ന നാല് ശതമാനത്തെ പരിഗണിക്കണം. അവര്‍ക്ക് കൂടുതല്‍ സംതൃപ്തി കിട്ടുന്ന രീതിയില്‍ നമ്മുടെ ഉത്പന്നം കൂടുതല്‍ മെച്ചപ്പെടുത്തണം. ഉടമ പറഞ്ഞുനിര്‍ത്തി. എല്ലാവരേയും തൃപ്തിപ്പെടുത്തി ആര്‍ക്കും ഒന്നും ചെയ്യാനാകില്ല. എത്ര വിശുദ്ധമായ കാര്യങ്ങള്‍ ചെയ്താലും എതിര്‍ക്കാന്‍ കുറച്ചുപേരെങ്കിലും ഉണ്ടാകും. എന്തിനോടും അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുന്നവര്‍ ഉണ്ടാകും. അവയെ എങ്ങിനെ സമീപിക്കുന്നു എന്നതിലാണ് ജയപരാജയങ്ങള്‍ സംഭവിക്കുന്നത്. നെഗറ്റീവായ പ്രതികരണങ്ങള്‍ക്കാണ് പലരും മുന്‍തൂക്കം കൊടുക്കുക. ആയിരം പേര്‍ നല്ലതുപറഞ്ഞാലും ആരെങ്കിലും ഒരാള്‍ മോശം പറഞ്ഞാല്‍ അതില്‍ പിടിച്ച് സ്വയം പിന്നോട്ട് വലിയും. ഒന്ന് നമുക്കോര്‍ക്കാം,, എല്ലാവര്‍ക്കും എല്ലാം ആവശ്യമില്ല. ആവശ്യമില്ലാത്തവ അവര്‍ തള്ളിക്കളയും ആവശ്യമുളളവയെ ചേര്‍ത്ത് പിടിക്കും. അത് സ്വാഭാവികമാണ്. എല്ലാവരേയും കണക്കിലെടുക്കാന്‍ ശ്രമിച്ചാല്‍ നാം ഒരിക്കലും ലക്ഷ്യത്തിലെത്തുകയില്ല. സ്വന്തം ലക്ഷ്യങ്ങളെ മാനിക്കുക, സമാനലക്ഷ്യങ്ങളുളളവരെ കൂടെകൂട്ടുക, അല്ലാത്തവരെ തിരസ്‌കരിക്കുക.. സ്വന്തം ലക്ഷ്യങ്ങളെ മാനിക്കാം.. മുന്നോട്ട് പോകാം - ശുഭദിനം

Post a Comment

0 Comments