LATEST

6/recent/ticker-posts

Header Ads Widget

പെരുന്നാൾ വിഷു ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


       
കുഴിമണ്ണ പഞ്ചായത്തിലെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ കുഴിമണ്ണയിലെ 140 കുടുംബങ്ങൾക്ക്‌ പെരുന്നാൾ' വിഷു ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു . കിഴിശ്ശേരി അരങ്ങൻ ബിൽഡിംഗിൽ വെച്ച് നടന്ന പരിപാടി കുഴിമണ്ണ പരിവാർ മുഖ്യ രക്ഷധികാരി ഇസ്മായിൽ ഹാജി പഴേരിയുടെ അധ്യക്ഷതയിൽ അരീക്കോട് ബ്ലോക്ക്‌ പരിവാർ മുഖ്യ രക്ഷധികാരി MPB ഷൗക്കത്ത് ഉത്ഘാടനം നിർവ്വഹിച്ചു കുഴിമണ്ണ പരിവാർ സെക്രട്ടറി ശബ്ന സ്വഗതം പറഞ്ഞ
പരുപാടിയിൽ മലപ്പുറം ജില്ലാ പരിവാർ സെക്രട്ടറി ജാഫർ ചാളക്കണ്ടി,അരീക്കോട് ബ്ലോക്ക്‌ പരിവാർ പ്രസിഡന്റ്‌ സൈനുദീൻ പൊന്നാട്, പരിവാർ പ്രസിഡന്റ്‌ സലാം , കിഴിശേരി വ്യാപാരി വ്യവസായി പ്രസിഡന്റ്‌ അലിയാപ്പു, പൗര പ്രമുഖൻ അബുഹാജി പൈകാട്ട് , സുലൈമാൻ മസ്ജിദ് ഇമാം, എന്നിവർ ആശംസകൾ അറീച്ചു സംസാരിച്ചു . മുതിർന്ന എക്സിക്യുട്ടീവ് അംഗം Pk കോഡിനേറ്റർ സബ്ന, വൈസ് പ്രസിഡന്റ്‌ ഷിഹാബ്, ജോയിൻ സെക്രട്ടറി ജിഷ, ഷാഫി എസ്‌സിക്യൂട്ടീവ് മെമ്പർ അബ്ദുറഹ്മാൻ, സിഞ്ജുഷ എന്നിവർ പങ്കെടുത്ത പരുപാടിയിൽ അബ്ദുറഹ്മാൻ പള്ളിയാളി നന്ദി പ്രകശനം നടത്തി. 1000 രൂപ വിലവരുന്ന ഭക്ഷ്യ കിറ്റ് വിധരണം നടത്തി റമദാനിലേക്ക് 3000രൂപ വിലയുള്ള കിറ്റും അർഹതപ്പെട്ട 70ഓളം കുടുബംങ്ങൾക്ക് പുതു വസ്ത്രങ്ങളും ഇതിന് മുൻപേ പരിവാർ കുഴിമണ്ണക്ക് സുമനസുകളുടെ സഹായം കൊണ്ട് ചെയ്ത് കൊടുക്കാൻ സാധിച്ചിട്ടുണ്ട് നാഥൻ ഇതിൽ സാമ്പത്തികമായും ശാരീരികമായും പങ്കാളികളായ എല്ലാവർക്കും തക്ക പ്രതിഫലം നൽകട്ടെ 🙏🙏🙏🙏🙏🙏🙏❤️

Post a Comment

0 Comments