LATEST

6/recent/ticker-posts

Header Ads Widget

വയൽ മണ്ണിട്ട് നികത്തി, പരാതി നൽകി നാട്ടുകാർ


കാവനൂർ : കാവനൂർ പഞ്ചായത്ത് വാർഡ് 01 ൽ ആശാരിതോട് പ്രദേശത്തു കിരിയാർതൊടി റോഡ് അരികിൽ കാലങ്ങളായി നെൽ കൃഷി ചെയ്തു വരുന്ന വയൽ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതായി പരാതി, മണ്ണ് പൂർണമായും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ കളക്ടർ,വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. ആശാരിതോട് നീർത്തട പദ്ധതിയിൽ പെട്ടതും ജൈവ വൈവിദ്ധ്യം നിറഞ്ഞതും കാലങ്ങളായി നെൽ കൃഷി ചെയ്തു പോരുന്നതുമാണ് ഈ വയൽ, മാസങ്ങൾക്കു മുമ്പ് സ്വകാര്യ വ്യക്തി ഈ പാടം വാങ്ങുകയും അവധി ദിവസത്തിന്റെ മറവിൽ മണ്ണിടുകയുമായിരുന്നു. നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചും യൂത്ത് ക്ലബ്ബിന്റെ പേരിലും ജനകീയ ഒപ്പ് ശേഖരിച്ചു പരാതി നൽകി. കാവനൂർ പഞ്ചായത്തിലെ പ്രധാന നീർച്ചാൽ ആയ ആശാരിതോടിനു അരികിൽ ഉള്ള പ്രകൃതി മനോഹരമായ വയൽ ഭൂമിയിൽ മണ്ണിട്ടത്. പാടത്തു മണ്ണിട്ടാൽ വർഷ കാലത്തു പ്രദേശത്തെ റോഡിലും വീടുകളിലും വെള്ളം കയറുമെന്നും കാലങ്ങളായി കൃഷി ചെയ്തു പോരുന്ന നെൽ വയൽ പൂർണമായി ഇല്ലാതാകുമെന്നും പൗര സമിതി പറഞ്ഞു.

കാവനൂർ വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു സ്വകാര്യ വ്യക്തിക്കു സ്റ്റോപ്പ്‌ മെമ്മോ കൈമാറി, എത്രയും വേഗം മണ്ണ് നീക്കം ചെയ്യണം എന്നും കത്തിൽ പറയുന്നു.

പാടത്തെ മണ്ണ് വേഗത്തിൽ നീക്കം ചെയ്തില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുമെന്നും ജനകീയ പൗര സമിതി പറയുന്നു.

Post a Comment

0 Comments