കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
വ‍്യാഴാഴ്ച വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി കാലാവധി. ഷിംജിത വിഡിയോ ചിത്രീകരിച്ച ബസിൽ വച്ച് തെളിവെടുപ്പ് നടത്തുന്നതിനായാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ലൈംഗികാരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും വെറുതേ ഒന്നും പറയില്ലല്ലോയെന്നുമായിരുന്നു ഷിംജിത മാധ‍്യമങ്ങളോട് പ്രതികരിച്ചത്. ഫെബ്രുവരി ആറിനാണ് കേസിൽ ഷിംജിതയുടെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത്
0 Comments