LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


 ഒരു രാത്രിയിൽ നാലഞ്ച് വഴിയാത്രക്കാർ പുരാതനമായ ഒരു ഗുഹയിൽ വന്നുപെട്ടു. അവരുടെ കൈകളിൽ തണുപ്പകറ്റാൻ വേണ്ടി കത്തിക്കാൻ ഓരോ വടിയുമുണ്ടായിരുന്നു. കൂട്ടത്തിൽ ഒരു ഭിക്ഷക്കാരനുമുണ്ടായിരുന്നു. അയാൾ പറഞ്ഞു: ഈ രാത്രി അവസാനിക്കാതെ നമുക്ക് ഇവിടെനിന്നു രക്ഷപ്പെടുവാൻ യാതൊരു മാർഗവുമില്ല. നമ്മുടെ കൈയ്യിലെ വടികൾ ഓരോരുത്തരും നൽകുകയാണെങ്കിൽ ഈ തണുപ്പകറ്റാൻ നമുക്ക് തീ ഉണ്ടാക്കാം..." ഭിക്ഷക്കാരൻ തന്റെ വടി മുന്നോട്ടേക്കിട്ട് അത് കത്തിച്ചു. അത് കത്തിത്തീരുന്നതിനുമുൻപ് അടുത്തയാൾ അയാളുടെ വടി തീയിലേക്കിടണം. എന്നാൽ മറ്റുള്ളവർ അതിന് വിസ്സമ്മതിച്ചു.
ഒരാൾ ചിന്തിച്ചത്, തന്നെക്കാൾ താഴ്ന്ന നിലയിലുള്ള ഈ ഭിക്ഷക്കാരനും കൂടിവേണ്ടി തണുപ്പകറ്റാൻ താൻ എന്തിന് വടി നൽകണം എന്നായിരുന്നു. മറ്റൊരാൾ ചിന്തിച്ചത്, അന്യ മതസ്ഥനായ ഒരാളെ താൻ എന്തിന് രക്ഷിക്കണം എന്നായിരുന്നു. മൂന്നാമാത്തെയാളുടെ ചിന്ത, തന്റെ നിറത്തിൽ പെടാത്തയാളെ താനെന്തിന് രക്ഷിക്കണം എന്നായിരുന്നു. നാലാമത്തെയാളാകട്ടെ, തന്നെ ഇഷ്ടപ്പെടാത്ത ഒരു പ്രദേശവാസിയെ രക്ഷിക്കാൻ തന്റെ വടിയെന്തിനു നൽകണം എന്ന ചിന്തയിലായിരുന്നു. അങ്ങനെ ഓരോരോ കാരണത്താൽ ആരും അവരവരുടെ വടികൾ തണുപ്പകറ്റാൻ വിട്ടുകൊടുത്തില്ല. ഭിക്ഷക്കാരൻ കൊളുത്തിയ തീ ക്രമേണ അണഞ്ഞു. കൊടും തണുപ്പിൽ അവരൊക്കെ മരവിച്ച് മരിച്ചുവീണു. സത്യത്തിൽ,
അവർ മരിച്ചുവീണത് ആ ഗുഹയിലെ തണുപ്പുകൊണ്ടല്ല. അവരുടെ തണുത്തുറഞ്ഞുപോയ മന:സാക്ഷി മൂലമാണ്. ലോകത്തിലെ ഏറ്റവും വലിയ നന്മയാണ് മനുഷ്യത്വം. മനുഷ്യനെ സഹായിക്കാൻ ജാതിയോ മതമോ വർണമോ സാമൂഹ്യ സ്ഥിതിയോ നോക്കരുത്. മനുഷ്യത്വം നമ്മിലും നഷ്ടപ്പെടാതിരിക്കട്ടെ - ശുഭദിനം

Post a Comment

0 Comments