തിരുവനന്തപുരം: കോട്ടൂർ ആന പാർക്കിൽ ആന പാപ്പാനെ ആന വെള്ളത്തിൽ മുക്കി കൊന്നതായി റിപ്പോർട്ട്. പാർക്കിനുള്ളിലെ നെയ്യാർ റിസർവോയറിൽ ‘മനു’ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കുളിപ്പിക്കുന്ന സമയത്ത് ആന പാപ്പനെ എടുത്ത് ചുഴറ്റി വെള്ളത്തിലേക്ക് എറിയുകയായിരുന്നു. തുടർന്ന് പാപ്പൻ വെള്ളത്തിനുള്ളിൽ അകപ്പെട്ടതോടെ ചുറ്റും ആരെയും അടുപ്പിക്കാതെ ആന കറങ്ങി നിൽക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്‌സും വനം വകുപ്പ് ഉദ്യോഗസ്ഥരും ഏറെ പരിശ്രമിച്ചാണ് പാപ്പനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. വനം വകുപ്പിന്റെ വാഹനത്തിൽ തന്നെ ഉടൻ ആര്യനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച പാപ്പൻ ബാലരാമപുരം സ്വദേശി, 30 വയസ്സുള്ള വിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു.
0 Comments