LATEST

6/recent/ticker-posts

Header Ads Widget

തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് ആരോഗ്യ മന്ത്രി വീണ ജോർജിനൊപ്പം സെൽഫിയെടുത്ത സംഭവം; വിശദീകരണവുമായി ആരോഗ്യപ്രവർത്തക



കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആരോഗ്യമന്ത്രി നഴ്സുമാർക്കൊപ്പം സെൽഫിയെടുത്ത സംഭവം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇന്നലെയാണ് ചില ആരോഗ്യപ്രവർത്തകർ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) മന്ത്രിയോടൊപ്പം സെൽഫിയെടുത്തത്. ആരോഗ്യ പ്രവർത്തകർക്കൊപ്പം ചിരിച്ചുകൊണ്ട് മന്ത്രി പോസ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ പിന്നാലെ മന്ത്രിയുടെ ഓഫിസ് മെഡിക്കൽ കോളേജ് അധികൃതരോട് വിശദീകരണം തേടിയിരിക്കുകയാണ്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മന്ത്രിക്കൊപ്പം ചിത്രത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.ആരോഗ്യപ്രവർത്തകർക്കൊപ്പം ചിരിച്ച് കൊണ്ട് കിടക്കുന്ന വീണാ ജോർജിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. മന്ത്രി ആശുപത്രിയിൽ സുഖ ചികിത്സയിലായിരുന്നു, കഴുത്തിന് പരിക്കേറ്റെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നുമൊക്കെയുള്ള തരത്തിലാണ് വിമർശനങ്ങളുയരുന്നത്. പിന്നാലെ മന്ത്രിയോടൊപ്പം സെൽഫിയെടുത്ത ആരോഗ്യപ്രവർത്തകയായ സ്‌മിത പി സി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നവർക്കുള്ള മറുപടിയുമായി അരോഗ്യ പ്രവർത്തക രംഗത്തെത്തിയത്. മന്ത്രിയോടുള്ള അടുപ്പം കാരണമാണ് സെൽഫിയെടുത്തതെന്നും, മന്ത്രി നാടകം കളിക്കുകയാണെന്നുള്ള പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണെന്നും അവർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.


Post a Comment

0 Comments