മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജബ്ബാർ ഹാജിക്ക് കൊണ്ടോട്ടി ഡയാലിസിസ് സെൻ്ററിൻ്റെ കീഴിൽ സ്ഥാപിക്കുന്ന സ്റ്റപ്സിൻ്റെ ഗുണഭോക്താക്കളായ ഭിന്നശേഷിക്കാരും രക്ഷിതാക്കളും ചേർന്ന് സ്വീകരണം നൽകി
കൊണ്ടോട്ടി ഡയാലിസിസ് സെൻ്ററിൽ നടന്ന സ്വീകരണ യോഗത്തിൽ ഗുണഭോക്ത്യ സമിതി ചെയർമാൻ മമ്പുറം ബഷീർ അദ്ധ്യക്ഷം വഹിച്ചു
കൊണ്ടോട്ടി മുൻസിപ്പൽ
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് PKC അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്തു
കൊണ്ടോട്ടി മുൻസിപ്പൽ വൈ: ചെയർമാൻ ആയിഷ ബിന്ദു മുഖ്യതിഥിയായി, ഡിവിഷൻ കൗൺസിലർ ജിജി ബാബു, ജാഫർ ചാളക്കണ്ടി, കാപ്പാടൻ അഷ്റഫ് മുതലായവർ സംസാരിച്ചു
സമിതിയുടെ സ്നേഹോ പഹാരം ഭിന്നശേഷി വിദ്യാർഥിനി കാവനൂർ സുഹ ജബ്ബാർ ഹാജിക്ക് സമർപ്പിച്ചു
ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സമിതി കൺവീനർ കരീം എളമരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു
കരീം എളമരം സ്വാഗതവും സൈനുദ്ദീൻ പൊന്നാട് നന്ദിയും പറഞ്ഞു
0 Comments