LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


കിളിക്ക് മുട്ടയിടാന്‍ കാലമായി. നദീ തീരത്ത് രണ്ടുമരങ്ങള്‍ നില്‍പ്പുണ്ടായിരുന്നു. കിളി കൂടുകൂട്ടാന്‍ വേണ്ടി ആദ്യത്തെ മരത്തോട് അനുവാദം ചോദിച്ചു. മരം ആ ആവശ്യം നിരസിച്ചു. കിളി രണ്ടാമത്തെ മരത്തോട് തന്റെ ആവശ്യം ഉന്നയിച്ചു. മരം സമ്മതമറിയിക്കുകയും കിളി അവിടെ കൂടുകൂട്ടുകയും ചെയ്തു. പിന്നീടുവന്ന മഴയില്‍ ആദ്യത്തെ മരം കടപുഴകി വീണു. കടപുഴകി വീണ മരത്തെ കിളി കളിയാക്കി. ഞാന്‍ ഒരു കൂടുവെക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ എന്തായിരുന്നു നിഷേധം.. ഇപ്പോള്‍ കണ്ടില്ലേ.. ഇത് കേട്ട് മരം പറഞ്ഞു: എനിക്ക് പ്രായമായെന്നും എപ്പോള്‍ വേണമെങ്കിലും താഴെ വീഴാമെന്നും എനിക്കറിയാമായിരുന്നു. നീ കൂടുകൂട്ടിയാല്‍ നീയും മക്കളും നശിക്കും. അതുകൊണ്ടാണ് ഞാനത് നിഷേധിച്ചത്. ഇത് കേട്ട് കിളിക്ക് സങ്കടമായി. കിളി മരത്തിനോട് മാപ്പ് പറഞ്ഞു. എല്ലാ നിഷേധങ്ങളും അഹങ്കാരത്തിന്റേതല്ല. ആര്‍ക്കും എല്ലാവരേയും തൃപ്തിപ്പെടുത്താനോ അപരന്റെ സന്തോഷങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനോ കഴിയില്ല. ആവശ്യങ്ങള്‍ നിരാകരിക്കുന്നത് പലകാരണങ്ങള്‍കൊണ്ടാകാം. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് മാത്രമറിയുന്ന ജീവിതാവസ്ഥകളുണ്ട്. അവര്‍ എല്ലാവരോടും ഒരുപോലെയാവില്ല പെരുമാറുന്നതും പ്രതികരിക്കുന്നതും. സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്നേ എല്ലാവര്‍ക്കും എന്തെങ്കിലും ചെയ്യാനാകൂ.. ഇതെല്ലാം അറിഞ്ഞുവേണം മറ്റൊരാളെക്കുറിച്ച് വിധിയെഴുതാന്‍. - ശുഭദിനം.

Post a Comment

0 Comments