പരസ്പരമുളള പരാതികള്‍ ഓരോ കടലാസ്സിലെഴുതാന്‍ ഭാര്യയും ഭര്‍ത്താവും തീരുമാനിച്ചു. വൈകുന്നേരം ഒന്നിച്ചിരുന്ന് വായിച്ച്, പരസ്പരം തിരുത്താനാണ് ശ്രമം. ഭാര്യ തന്റെ പരാതികളും ഭര്‍ത്താവിന്റെ കുറവുകളും വായിച്ചു കേള്‍പ്പിച്ചു. എല്ലാം അയാള്‍ ശ്രദ്ധയോടെ കേട്ടു. തുടര്‍ന്ന് ഭര്‍ത്താവ് കടലാസ്സെടുത്ത് വായിക്കാന്‍ നിവര്‍ത്തിയപ്പോള്‍ ഭാര്യ നെഞ്ചിടിപ്പോടെ അയാള്‍ പറയാന്‍ പോകുന്ന തന്റെ കുറവുകള്‍ക്കും കുറ്റങ്ങള്‍ക്കുമായി കാതോര്‍ത്തു. ഭര്‍ത്താവ് പുഞ്ചിരിയോടെ ആ കടലാസ്സ് അവള്‍ക്ക് കൊടുത്തു. അവള്‍ അത് നോക്കിയപ്പോള്‍ അതിലൊന്നുമില്ലാായിരുന്നു. അയാള്‍ പറഞ്ഞു: എനിക്ക് നിന്നെക്കുറിച്ച് യാതൊരു പരാതിയുമില്ല. ആരും പൂര്‍ണ്ണരല്ല. ഒന്നിനേയും സമ്പൂര്‍ണ്ണമാക്കാനുമാവില്ല. എത്തിച്ചേരുന്ന ഇടമനുസരിച്ച്, ഇടപഴകുന്ന ആളുകള്‍ക്കനുസരിച്ച് സ്വയം പുനര്‍നിമ്മിക്കുക എന്നതാണ് പോംവഴി. കുറവുകളിലേക്ക് മാത്രം നോക്കിയിരുന്നാല്‍ ഒന്നിന്റേയും സൗന്ദര്യം ആസ്വദിക്കാനാകില്ല. എത്ര ന്യൂനതകള്‍ക്കിടയിലും അതിന്റേതായ സൗന്ദര്യം എല്ലാത്തിനുമുണ്ടാകും. അതായിരിക്കും അതിന്റെ തനിമ. അതെ, ചില കാര്യങ്ങളില്‍ ഒന്ന് കണ്ണടച്ചാല്‍ പല പ്രശ്‌നങ്ങളും പരിഹരിക്കാവുന്നതേയുള്ളൂ. ചിലപ്പോഴൊക്കെ, കണ്ണടച്ചാലും നമുക്ക് നന്മ കാണാം - ശുഭദിനം
0 Comments