LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


എന്നും തന്റെ മുന്നില്‍ കൈനീട്ടുന്ന യാചകനോട് ആ ബിസിനസ്സുകാരന്‍ ചോദിച്ചു: നിങ്ങള്‍ മറ്റുളളവരില്‍ നിന്നും വാങ്ങുന്നതല്ലാതെ, ആര്‍ക്കെങ്കിലും എന്തെങ്കിലും നല്‍കിയിട്ടുണ്ടോ? താന്‍ ദരിദ്രനാണെന്നും തന്റെ കയ്യില്‍ ഒന്നുമില്ലെന്നുമായിരുന്നു അയാളുടെ മറുപടി. ഇത് കേട്ട് അയാള്‍ പറഞ്ഞു: ഒന്നും നല്‍കുന്നില്ലെങ്കില്‍ ഒന്നും വാങ്ങാനും നിങ്ങള്‍ക്ക് അവകാശമില്ല. പിറ്റേന്നുമുതല്‍ അയാള്‍ ഒരു കാര്യം ചെയ്തു. വഴിയില്‍ നിന്നും പൂവുകള്‍ പറിച്ച് തനിക്ക് ഭിക്ഷ നല്‍കുന്നവര്‍ക്ക് നല്‍കാന്‍ തുടങ്ങി. ആളുകള്‍ അയാള്‍ക്ക് കൂടുതല്‍ തുക നല്‍കിതുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടു വ്യവസായപ്രമുഖര്‍ കണ്ടുമുട്ടി. അതില്‍ ആദ്യത്തെയാള്‍ ചോദിച്ചു: താങ്കള്‍ക്കെന്നെ മനസ്സിലായോ? പണ്ട് നമ്മള്‍ തമ്മില്‍ കണ്ടപ്പോള്‍ ഞാനൊരു യാചകനായിരുന്നു. ഇന്ന് ഞാന്‍ പൂക്കള്‍ വില്‍ക്കുന്നവ്യാപാരിയാണ. രണ്ടാമന്‍ സന്തോഷത്തോടെ അയാളെ പുണര്‍ന്നു. ഒന്നും കൊടുക്കാത്തവര്‍ക്ക് ഒന്നും ലഭിക്കില്ല. നമ്മുടെ എല്ലാ പ്രവൃത്തികള്‍ക്കും ഒരു ചാക്രിക സ്വഭാവമുണ്ട്. അത് നന്മയായാലും തിന്മയായാലും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ആരിലൂടെയെങ്കിലും അത് തിരിച്ചെത്തും. നല്‍കുന്നവര്‍ക്ക് ലഭിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ ഒന്നും നല്‍കാത്തവര്‍ക്ക് ആരെന്ത് നല്‍കാന്‍? തനിക്കൊന്നും ലഭിക്കുന്നില്ലെന്ന് പരാതിപറയുന്നവര്‍ സ്വയം വിശകലനം ചെയ്യുന്നത് നല്ലതാണ്. മറ്റുളളവര്‍ക്ക് താന്‍ എന്തൊക്കെ നല്‍കുന്നു എന്ന് സ്വയം ചോദിക്കാവുന്നതാണ്. ദാനം ചെയ്യുന്നവരെല്ലാം അവര്‍ക്ക് ആവശ്യത്തിലധികം ഉളളത് കൊണ്ടല്ല ദാനം ചെയ്യുന്നത്. എത്ര കൊടുത്തു എന്നതിനേക്കാള്‍ എത്ര കൊടുക്കാന്‍ സാധിച്ചു എന്ന് ചിന്തിക്കുന്നതിലാണ് അവരുടെ സംതൃപ്തി. ചിന്താഗതിയും മനോഭാവവും മാറാതെ ആരും വളര്‍ച്ചയുടെ പടവുകള്‍ കയറുകയില്ല - ശുഭദിനം.

Post a Comment

0 Comments