അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കുനിയിൽ പ്രഭാത് യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 8 പഞ്ചായത്തുകളിലെ മത്സരാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട കേരളോത്സവം കലാ-കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് പ്രഭാത് ക്ലബ്ബ് കുനിയിൽ (കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്) കിരീടം ചൂടിയത്.ലക്കി സ്റ്റാർ ക്ലബ്ബ് ആലുങ്ങാപറമ്പ (കാവനൂർ പഞ്ചായത്ത്), യുവശക്തി ക്ലബ്ബ് പത്തനാപുരം (കീഴുപറമ്പ് പഞ്ചായത്ത്) എന്നീ ക്ലബ്ബുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സീതി ഹാജി സ്മാരക മീറ്റിംഗ് ഹാളിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ആയിഷ ട്രോഫികൾ വിതരണം ചെയ്തു.പ്രഭാത് ക്ലബ്ബിന് വേണ്ടി പ്രസിഡന്റ് കെ.ടി റിഷാദ്, സെക്രട്ടറി നിസാർ കെ.പി, ട്രഷറർ ശിഹാബ് കെ എന്നിവർ ട്രോഫി ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ , സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ബുഷ്‌റ,സമിത,ഹൈദ്രു എന്നിവരും, മെമ്പർമാരായ എം.കെ കുഞ്ഞിമുഹമ്മദ്,ലുക്മാൻ,ഹസ്ന,ലത്തീഫ്, ഷിജോ ആന്റണി, ഷൈജു, സുബൈദ, ദിവ്യ, ഷഹർബാൻ, സൈനുൽ ആബിദ്, ഫാത്തിമ സുഹ്‌റ, സഫ ബാസില,അബ്ദുൽ ഹമീദ് (ബിച്ചുട്ടി) BDO ഷാജു, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments