മസ്കറ്റ്: ഒമാനില്‍ അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ജീവൻ നഷ്ടമായി. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ (55), ഷജിതിന്‍റെ സഹോദരന്‍റെ മകൻ ആകാശ് ജിത്തു (25) എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.
വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ നടക്കാനിറങ്ങിയ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു.
കോഴിക്കോട്, ബേപ്പൂര്‍, കറുവാഞ്ചേരി സവന്ന നിവാസില്‍ വേലായുധന്റേയും ശ്രീമതിയുടെയും മകനാണ് സജിത് കുമാര്‍. കോഴിക്കോട്, ബേപ്പൂര്‍, ബി സി റോഡില്‍ സവന്ന നിവാസില്‍ പ്രജിത് കുമാറിന്റെയും ജിഷയുടേയും മകനാണ് ആകാശ് ജിത്. മൃതദേഹങ്ങൾ സിനാവ്, സമദ്ഷാനിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
0 Comments