പൂച്ചേങ്ങൾ (പുൽപ്പറ്റ): ഒരു മാസത്തോളമായി മുത്തന്നൂർ ഗ്രാമത്തെ ആവേശത്തേരിലേറ്റിയ യുവത മുത്തനൂർ ഫുട്‍ബോൾ മേളക്ക് ഉജ്വല പരിസമാപ്തി. മേളയുടെ നടത്തിപ്പിൽ സംഭാവനയർപ്പിച്ച വിവിധ ആളുകളെയും സംഘടനകളെയും സംഘാടക സമിതി ആദരിച്ചു. തുടക്കം മുതൽ ഫുട്‍ബോൾ മേളയെ വീഡിയോ കവറേജ് കൊണ്ടും പത്രവാർത്ത കൊണ്ടും പ്രേക്ഷകരിലെത്തിച്ച ഏറനാടൻ നാട്ടുവാർത്തയെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിൽ വെച്ച് ആദരിച്ചു. സംഘാടക സമിതിയുടെ പ്രത്യേക ഉപഹാരം ഏറനാടൻ നാട്ടുവാർത്ത പത്രാധിപർ എം എ റഹ്‌മാൻ കാവനൂരിന് സമ്മാനിച്ചു. ഫുട്‍ബോൾ മേളയെ ജനകീയമാക്കുന്നതിൽ ഏറനാടൻ നാട്ടുവാർത്തയുടെ പങ്ക് നിസ്തുലമായിരുന്നെന്ന് ഉപഹാരവേളയിൽ സംഘാടകർ അഭിപ്രായപ്പെട്ടു.
0 Comments