ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ സമൂഹത്തിലേക്ക് വളരെ ഫലപ്രദമായി എത്തിക്കുന്നതിൽ ഏറനാടൻ നാട്ടുവാർത്തക്ക് കഴിയുന്നുവെന്ന് സംഘടന
അരീക്കോട്: ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ സമൂഹത്തിലേക്ക് വളരെ ഫലപ്രദമായി എത്തിക്കുന്നതിൽ ഏറനാടൻ നാട്ടുവാർത്തക്ക് കഴിയുന്നുവെന്ന് വോയ്‌സ് ഓഫ് ഡിഫറെൻ്റ്ലി ഏബിൾഡ്  കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരുടെ പ്രശ്‍നങ്ങൾ ഒപ്പിയെടുക്കാൻ സദാ ഓടിനടക്കുന്ന പത്രമാണ് ഏറനാടൻ നാട്ടുവാർത്തയെന്ന് വോയ്‌സ് ഓഫ് ഡിഫറെൻ്റ്ലി ഏബിൾഡ് സംസ്ഥാന കോഡിനേറ്റർ അനീസ് ബാബു അഭിപ്രായപ്പെട്ടു. വാർത്തകളെ സത്യസന്ധമായി പൊതുജന സമക്ഷം അവതരിപ്പിക്കുന്ന ഏറനാടൻ നാട്ടുവാർത്ത പത്രാധിപർ എം എ റഹ്‌മാൻ കാവനൂറിനെ കൂട്ടായ്മ പൊന്നാടയണിച്ചു ആദരിച്ചു. അതോടൊപ്പം 
കലാകായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വോയിസ് ഓഫ് ഡിസേബിൾഡ് അരീക്കോട് ബ്ലോക്കിൽപ്പെട്ട ഭിന്നശേഷി പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
അരീക്കോട് വെച്ച് നടന്ന ചടങ്ങിൽ വോയ്‌സ് ഓഫ് ഡിഫറെൻ്റ്ലി ഏബിൾഡ് സംസ്ഥാന കോഡിനേറ്റർ അനീസ് ബാബു സ്വാഗതം പറഞു. അരീക്കോട് പഞ്ചായത്ത് വോയിസ് ഓഫ് ഡിസേബിൾ പ്രസിഡൻ്റ് ഖദീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരീക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷർ കല്ലട, അരീക്കോട് ഏഴാം വാർഡ് മെമ്പർ സി കെ അഷ്റഫ്,
 മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറ, 
വോയ്‌സ് ഓഫ് ഡിഫറെൻ്റ്ലി ഏബിൾഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഫൈസൽ ബാബു തുടങ്ങിയവർ സംബന്ധിച്ചു. 
വോയ്‌സ് ഓഫ് ഡിഫറെൻ്റ്ലി ഏബിൾഡ് അരീക്കോട് പഞ്ചായത്ത് കോഡിനേറ്റർ സുലൈഖ നന്ദി അറിയിച്ചു.