LATEST

6/recent/ticker-posts

Header Ads Widget

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്രസകളിൽ പൊതുപരീക്ഷ നാളെയും മറ്റന്നാളും


ചേളാരി:
സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള മദ്രസകളിൽ പൊതുപരീക്ഷ 24നും 25നും.

പൊതു കലണ്ടർ അനുസരിച്ചുള്ള മദ്രസകളിലെ പരീക്ഷയാണിത്. 11,090 മദ്രസകളിൽ നിന്നുള്ള 2,77,642 കുട്ടികൾ 5,7,10, പ്ലസ്‌ടു ക്ലാസുകളിലായി പൊതു പരീക്ഷ എഴുതുന്നുണ്ട്. 157 ഡിവിഷൻ കേന്ദ്രങ്ങളിലായി 11,376 സൂപ്പർവൈസർമാരെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. ഡിവിഷൻ സൂപ്രണ്ടുമാർക്കുള്ള പരിശീലനവും ചോദ്യക്കടലാസ് വിതരണവും നാളെ രാവിലെ ഏഴിന് ചേളാരി മുഅല്ലീം ഓഡിറ്റോറിയത്തിൽ നടത്തും.

സൂപ്പർവൈസർമാർക്കുള്ള പരിശീലനം 23ന് ഉച്ചയ്ക്കുശേഷം മൂന്നിന് അതത് ഡിവിഷൻ കേന്ദ്രങ്ങളിൽ നടത്തുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ആകെ 7,536സെന്ററുകളിലായാണ് പൊതു പരീക്ഷ നടത്തുന്നത്. കേന്ദ്രീകൃത മൂല്യനിർണയം 27ന് ഡിവിഷൻ കേന്ദ്രങ്ങളിൽ നടത്തും.

സ്കൂൾ വർഷ കലണ്ടർ അനുസരിച്ചുള്ള ഇന്ത്യയിലെ മദ്രസകളിൽ ഏപ്രിൽ നാലിനും അഞ്ചിനുമാണ് പൊതു പരീക്ഷ. വിദേശങ്ങളിൽ ഏപ്രിൽ 3,4 തീയതികളിൽ.

371സെന്ററുകളിലായി 17,598 വിദ്യാർഥികൾ സ്കൂൾ വർഷ കലണ്ടർ അനുസരിച്ചുള്ള മദ്രസകളിൽ ഇക്കൊല്ലം പൊതുപരീക്ഷ എഴുതാനുണ്ട്. അതേസമയം സ്കൂൾ വർഷ– പൊതു കലണ്ടറുകൾ അനുസരിച്ചുള്ള മദ്രസകളിലായി മൊത്തം 2,95,240 വിദ്യാർഥികൾ പരീക്ഷ എഴുതുമെന്ന് ഭാരവാഹികൾ അറിയിച്ചു.


Post a Comment

0 Comments