LATEST

6/recent/ticker-posts

Header Ads Widget

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്


കൊച്ചി: 2026 ലെ ഏറ്റവും തണുപ്പ് കൂടിയ ദിവസങ്ങളിലൊന്നായിരുന്നു ഇന്നെന്ന് കാലാവസ്ഥ നിരീക്ഷകൻ രാജീവ് എരിക്കുളം. ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും തണുപ്പ് സജീവമായിരിക്കുകയാണ്.വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ഒരുപോലെ താപനില ഗണ്യമായി കുറഞ്ഞു. ശനിയാഴ്ച്ച വരെ തണുപ്പ് തുടരാനാണ് സാധ്യത.

മൂന്നാറിൽ അതിശൈത്യം ഒരിടവേളക്കുശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.ചെണ്ടുവരയിൽ ഡിസംബർ 13-ന് സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. താപനില കുറഞ്ഞതോടെ പ്രദേശങ്ങളിലെല്ലാം വ്യാപകമായി മഞ്ഞുപാളികൾ രൂപപ്പെട്ടു. പുൽമേടുകളെല്ലാം മഞ്ഞുമൂടിയിരിക്കുകയാണ്.ഡിസംബറിലെ അതിശൈത്യത്തിന് ശേഷം ക്രമേണ താപനില വർധിച്ചുവന്നിരുന്നു. വ്യാഴാഴ്ച്ചയോടെയാണ് വീണ്ടും തണുപ്പ് വന്നത്. വരുംദിവസങ്ങളിൽ താപനില വീണ്ടും കുറയുമെന്നാണ് സൂചന.


Post a Comment

0 Comments