LATEST

6/recent/ticker-posts

Header Ads Widget

കാട്ടാനയുടെ സാന്നിധ്യം കണ്ടാലുടൻ മൊബൈൽ അലർട്ട്; അഞ്ച് കോടി രൂപ ചിലവിൽ കേരള വനംവകുപ്പ് – ടാറ്റ എഐ കാട്ടാന നിരീക്ഷണ പദ്ധതി


തിരുവനന്തപുരം: കേരള വനംവകുപ്പ് മനുഷ്യ–വന്യജീവി സംഘർഷം കുറക്കാനായി പുതിയ എഐ അടിസ്ഥാനമാക്കിയുള്ള കാട്ടാന നിരീക്ഷണ പദ്ധതി ആരംഭിച്ചു. വനംവകുപ്പും ടാറ്റ ഗ്രൂപ്പും ചേർന്ന് അഞ്ച് കോടി രൂപ ചിലവഴിച്ച് പൈലറ്റ് പ്രോജക്റ്റ് നടപ്പാക്കുകയാണ്.

പദ്ധതിയുടെ ഭാഗമായി, വനാതിർത്തികളിലും മനുഷ്യവാസ പ്രദേശങ്ങൾക്കടുത്തുള്ള കാടുകളിലും എഐ ക്യാമറകൾ സ്ഥാപിച്ച്, കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയ ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രാദേശിക റെസ്പോൺസ് ടീമുകൾക്കും മൊബൈൽ അലർട്ട് ലഭിക്കും. നെറ്റ്‌വർക്ക് തീരെയില്ലാത്ത പ്രദേശങ്ങൾക്കായി ലോറവാൻ (LoRaWAN – Long Range Wide Area Network) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

സ്ഥലം മാറ്റാവുന്ന ക്യാമറകൾ, പൈലറ്റ് വിജയിച്ചാൽ സംസ്ഥാന വ്യാപന സാധ്യത, ഭാവിയിൽ കടുവ, പുലി തുടങ്ങിയ മറ്റ് വന്യമൃഗങ്ങൾക്കും പ്ലാറ്റ്‌ഫോം വികസിപ്പിക്കൽ എന്നിങ്ങനെ പദ്ധതിയിൽ പല സവിശേഷതകളും ഉണ്ട്. വന്യജീവി–മനുഷ്യ സംഘർഷം ലഘൂകരിക്കാൻ ഇത് ഒരു നിർണായക നാഴികക്കല്ലായിരിക്കുമെന്ന് വന മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു

Post a Comment

0 Comments