മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്‍പതിന് മുയല്‍ വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ 0491-2815454 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിന് വരുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം.
ക്ഷേമനിധി ബോര്‍ഡ്: കുടിശ്ശിക പിഴ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുള്ള അംശാദായം അടക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയായി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് 10 വര്‍ഷം വരെയുള്ള കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനുള്ള സമയപരിധി ജനുവരി 10ന് അവസാനിക്കും. 2015 സെപ്റ്റംബര്‍ ഒന്നുമുതല്‍ കുടിശ്ശിക വരുത്തിയവര്‍ക്കാണ് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം ലഭിക്കുക. കുടിശ്ശിക പിഴ സഹിതം ജനുവരി 10വരെ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം.
കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കുടിശ്ശിക അടക്കാനും അംഗത്വം പുനഃസ്ഥാപിക്കാനും സാധിക്കില്ല. കുടിശ്ശിക നിവാരണം അന്തിമമായിരിക്കും. കുടിശ്ശിക അടക്കാനെത്തുമ്പോള്‍ സോഫ്റ്റ് വെയര്‍ അപ്ഡേഷനുവേണ്ടി അംഗത്തിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ടിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ ഹാജരാക്കണം. വീണ്ടും അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരം ബോര്‍ഡില്‍ ഉണ്ടായിരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0483-2732001.
യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് ജനുവരി ഒന്‍പതിന്
സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ ജനുവരി ഒന്‍പതിന് വെള്ളിയാഴ്ച രാവിലെ 11 മുതല്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പരാതികള്‍ കമ്മീഷന് നല്‍കാം. ഫോണ്‍- 0471- 2308630.
എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ നിയമനം: വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) ബാംഗ്ലൂരില്‍ ഇലക്ട്രിക്കല്‍, എയര്‍ഫ്രെയിം ട്രേഡുകളിലേക്ക് എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ജനുവരി എട്ടിനകം നേരിട്ട് ലഭ്യമാക്കണം. ഫോണ്‍- 0483-2734932.
ഭിന്നശേഷി സര്‍ഗ്ഗോത്സവം: ടാലന്റ് ഫെസ്റ്റിലേക്ക് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണത്തിനായി ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടത്തുന്ന ഭിന്നശേഷി സര്‍ഗ്ഗോത്സവം'സവിശേഷ'-കാര്‍ണിവല്‍ ഓഫ് ദ ഡിഫറന്റിന്റെ ഭാഗമായി 'ടാലന്റ് ഫെസ്റ്റ്' സംഘടിപ്പിക്കും. ടാലന്റ് ഫെസ്റ്റിന്റെ ഭാഗമായി ജില്ലയില്‍ ഒരു മണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റ്/മൈം, ലൈറ്റ് മ്യൂസിക്/ക്ലാസിക്കല്‍ മ്യൂസിക്/ഫിലിം സോങ്, തിരുവാതിര/മാര്‍ഗംകളി/ഒപ്പന,സ്പെഷ്യല്‍ പെര്‍ഫോമന്‍സ് (മലപ്പുറം ജില്ലയിലെ തനതായ കല) എന്നിങ്ങനെ ആറ് ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. താത്പര്യമുള്ള ഭിന്നശേഷിക്കാരായ മത്സരാര്‍ഥികള്‍ മത്സര ഇനത്തിന്റെ മൂന്ന് മിനുട്ടില്‍ കുറയാത്ത വീഡിയോ (ഫുള്‍ കോസ്റ്റ്യേൂമോടു കൂടി) സഹിതം ജനുവരി ഒന്‍പതിന് വൈകിട്ട് അഞ്ചിനകം mpmsavisheshafest@gmail.com ലേക്ക് അയക്കണം. വിശദ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍- 0483 2735324, 9895345540.
തൊഴില്‍മേള ജനുവരി എട്ടിന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി തൊഴില്‍മേള സംഘടിപ്പിക്കും. ജനുവരി എട്ടിന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് അഭിമുഖം നടക്കുക. ആറു കമ്പനികളിലായി ഇരുന്നൂറോളം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ഗ്രാജ്വേഷന്‍, ഗ്രാഫിക് ഡിസൈനിങ്, വീഡിയോ എഡിറ്റിങ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ട്. എംപ്ലോയബിലിറ്റീസ് സെന്ററില്‍ നേരിട്ടെത്തി 300 രൂപ അടച്ച് രജിസ്ട്രേഷന്‍ നടത്താം. ഫോട്ടോ, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ പകര്‍പ്പ് (6 എണ്ണം) എന്നിവയും ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് ഹാജരാക്കണം. ഫോണ്‍- 0483-2734737, 8078428570.
ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ തടഞ്ഞുവെയ്ക്കാനാവില്ല:
ഇന്‍ഷ്യൂറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ നഷ്ടപരിഹാരം നല്‍കണം
ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുവെയ്ക്കാനാവില്ലെന്നും ഇങ്ങനെ ചെയ്ത സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ രോഗിയ്ക്ക് നഷ്ടപരിഹാരം നല്‍കണെമന്നും ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. ചുങ്കത്തറ സ്വദേശി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
പരാതിക്കാരന്റേയും കുടുംബത്തിന്റെയും പേരില്‍ 2015 മുതല്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് പോളിസി ഉണ്ടായിരുന്നതാണ്. 2024 സെപ്റ്റംബര്‍ 18 ന് പരാതിക്കാരന്റെ മകന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാക്കി സര്‍ജറി നടത്തി. 2024 സെപ്റ്റംബര്‍ 19 ന് ഡിസ്ചാര്‍ജ്ജ് ആവുകയും ചെയ്തു. ചികിത്സയിലേക്ക് അഡ്വാന്‍സ് ആയി 11,000 രൂപ ഇന്‍ഷുറന്‍സ് അനുവദിച്ചെങ്കിലും ഡിസ്ചാര്‍ജ്ജ് ബില്‍ 66,500 രൂപക്ക് പകരം 41,800 രൂപ മാത്രമാണ് ഇന്‍ഷുറന്‍സ് തുക അനുവദിച്ചത്. കൂടുതല്‍ തുക അനുവദിക്കാന്‍ കഴിയില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നും കടം വാങ്ങി ബില്ല് പൂര്‍ണ്ണമായും അടച്ച ശേഷം വൈകിട്ടാണ് ആശുപത്രി വിട്ടു പോകാന്‍ ഹരജിക്കാരനും മകനും കഴിഞ്ഞത്. പിന്നീട് അഞ്ചു ദിവസം കഴിഞ്ഞ് 23,905 രൂപ കൂടി ഇന്‍ഷൂറന്‍സ് കമ്പനി അനുവദിച്ചു. തുടര്‍ന്നാണ് മുഴുവന്‍ ചികിത്സാ ചെലവും അനുവദിക്കണമെന്നും ആശുപത്രി ബില്ല് അടക്കാന്‍ കഴിയാത്തതിനാല്‍ ഹോസ്പിറ്റലില്‍ കഴിയേണ്ടി വന്നതില്‍ ആശുപത്രിയുടയും ഇന്‍ഷ്യൂറന്‍സ് കമ്പനിയുടെയും ഭാഗത്ത് വീഴ്ചയുണ്ടെന്നും ആരോപിച്ച് കമ്മീഷനില്‍ പരാതിപ്പെട്ടത്.
ആശുപത്രി രേഖകളില്‍ അഡ്മിഷന്റേയും ഡിസ്ചാര്‍ജ്ജിന്റേയും തിയ്യതിക്കൊപ്പം സമയം കൂടി രേഖപ്പെടുത്താന്‍ ആശുപത്രികള്‍ക്ക് ബാധ്യതയുണ്ടെന്നും മെഡിക്കല്‍ ബില്ല് അടക്കാത്തതിന്റെ പേരില്‍ രോഗിയെ ആശുപത്രി വിട്ടു പോകാന്‍ അനുവദിക്കാതിരിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മിഷന്‍ വിധിച്ചു. രോഗിയെ ചികിത്സക്കുശേഷം ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതും ആശുപത്രി ബില്ല് അടക്കുന്നതും രണ്ട് നടപടികളാണെന്നും കമ്മീഷന്‍ വിധിച്ചു.
സര്‍ജ്ജറി കഴിഞ്ഞ രോഗിയെ കാലത്ത് ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും വൈകുന്നേരം വരെ ഇന്‍ഷുറന്‍സ് തുക അനുവദിക്കാത്തതിനാല്‍ ആശുപത്രിയില്‍ കഴിയാനിട വന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗത്തും ആശുപത്രിയുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് മുഴുവന്‍ ചികിത്സാ ചെലവും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 5,000 രൂപയും കമ്മീഷന്‍ അനുവദിച്ചത്. നാല്‍പത്തഞ്ച് ദിവസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം വിധി സംഖ്യക്ക് ഒന്‍പത് ശതമാനം പലിശയും നല്‍കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ വിധിച്ചത്.
നഴ്‌സിങ് കോളേജില്‍ ലക്ചറര്‍ നിയമനം
മഞ്ചേരി ഗവ. നഴ്‌സിങ് കോളേജില്‍ ബോണ്ടഡ് ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി 13ന് രാവിലെ 10.30ന് മഞ്ചേരി ഗവ. നഴ്‌സിങ് കോളേജില്‍ നടക്കും. 14 ഒഴിവുകളാണുള്ളത്. അംഗീകൃത നഴ്‌സിങ് കോളേജുകളില്‍ നിന്നും നഴ്‌സിങ്് വിഭാഗത്തില്‍ പി.ജിയും കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ നേടിയതുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ നിന്നും യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സ്വകാര്യ സ്വാശ്രയ നഴ്‌സിങ് കോളേജുകളില്‍ നിന്നും യോഗ്യത നേടിയവരെയും പരിഗണി
0 Comments