വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ
പൂക്കോട്ടൂർ മൈലാടിയിലാണ് സംഭവം. ഉച്ചയോടെയാണ് തീ ആളിപടർന്നത്. വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ചെരുപ്പ് കമ്പനി പൂർണമായി കത്തിനശിച്ചു.കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായതായതാണ് വിവരം. സംഭവത്തിൽ ആർക്കും ആളപായമില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ചെരുപ്പ് കമ്പനിയുടെ ഗോഡൗണിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുതകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

മറ്റൊരു സംഭവത്തിൽ ഇന്നലെ കാസർകോട് ഭഗവതീ നഗറിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലം മുറിക്ക് തീപിടിച്ച് അപകടം ഉണ്ടായി. കാസർകോട് ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ വീട്ടിലെ മുറിയാണ് കത്തിനശിച്ചത്. ഓടിട്ട വീട്ടിലെ കിടപ്പുമുറിയിലാണ് തീ പിടിച്ചത്. തീ പടരുന്നതായി വീട്ടുകാർ കാണുകയും ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എൻ വേണുഗോപാലിന്‍റെറെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
0 Comments