LATEST

6/recent/ticker-posts

Header Ads Widget

നേതൃത്വ പരിശീലനം സംഘടിപ്പിച്ചു: പുതുവർഷ പുലരിയിലേക്ക് പുത്തനുണർവ്വോടെ മലപ്പുറം പരിവാർ

മലപ്പുറം ജില്ലാ പരിവാർ കമ്മറ്റി ജില്ലയിലെ പരിവാറിൻ്റെ എല്ലാ കീഴ്ഘടകങ്ങളിലെയും ഭാരവാഹികൾക്കുവേണ്ടി നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. രാവിലെ പത്തുമണിയോടെ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ജില്ലാ പരിവാർ പ്രസിഡൻ്റ്ശ്രീ. അബ്ദുൽ റഷീദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്റ് ശ്രീ. പി .എ. ജബ്ബാർ ഹാജി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാപഞ്ചായത്ത്ഭരണസമിതി എന്നും കൂടെ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. 
സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ: പി.ടി.ബാബുരാജ്, പരിവാർ കേരള ഡയറക്ടർ ശ്രീ. പി.ഡി. ഫ്രാൻസിസ്, വിരമിച്ച ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:രേണുക, ജില്ലാ സാമൂഹ്യനീതി ഓഫീസർ ശ്രീ. സെമീർ മച്ചിങ്ങൽ തുടങ്ങിയർ ചടങ്ങിൽ ആശംസയർപ്പിച്ചു. പരിവാർ ജില്ലാ സെക്രട്ടറി ശ്രീ. ജാഫർ ചാളക്കണ്ടിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങ് അസി: കോഡിനേറ്റർ ശ്രീ. ഹംസ കരുവാരക്കുണ്ടിൻ്റെ നന്ദി പ്രകടനത്തോടെ സമാപിച്ചു.
     ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ RPWD ആക്ടിൻ്റെ അടിസ്ഥാനത്തിൽ എന്ന വിഷയത്തിൽ ബഹു: ഭിന്നശേഷി കമ്മീഷണർ വിഷയം അവതരിപ്പിച്ചു. ജില്ലാ അസി: കോഡിനേറ്റർ ശ്രീ. സെയ്നുദ്ദീൻ പൊന്നാട് മോഡറേറ്ററായിരുന്നു. ഭിന്നശേഷിക്കാരുടെ ഉന്നമനം വിദ്യാഭ്യാസത്തിലൂടെ എന്ന വിഷയം ഡോ:അനിൽ അവതരിപ്പിച്ചു. ജില്ലാ പരിവാർ ട്രഷറർ ശ്രീ.അബ്ദുസമദ് മോഡറേറ്ററായി. തുടർന്ന്, പരിവാറിൻ്റെ ഇടപെടൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എന്ന വിഷയം പരിവാർ കേരള ഡയറക്ടർ
 ശ്രീ. പി.ഡി. ഫ്രാൻസിസ് അവതരിപ്പിച്ചു. അസി: കോഡിനേറ്റർ ശ്രീ. സിദ്ദിഖ് മാളിയേക്കൽ മോഡറേറ്ററായിരുന്നു. ക്ലാസ്സുകൾക്കുശേഷം അംഗങ്ങളിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക്* അവതാരകർ മറുപടി നൽകി. അസി: കോഡിനേറ്റർ ശ്രീ.ബക്കർ മാറഞ്ചേരിയുടെ നന്ദി പ്രകടനത്തോടെ പരിപാടികൾക്ക് സമാപനമായി.

Post a Comment

0 Comments