മഞ്ചേരിയിൽ കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ജനുവരി മൂന്ന് മുതൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മഞ്ചേരി ജംഗ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെയുള്ള ഭാഗത്താണ് ഗതാഗതം ഭാഗികമായി നിരോധിച്ചത്.
പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്ന് പൊതുമരാമത്ത് അധികൃതർ.. അരീക്കോട് ഭാഗത്തുനിന്ന് മഞ്ചേരി ടൗണിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കിടങ്ങഴി - രാമങ്കുളം റോഡ് വഴി മഞ്ചേരി - കിഴിശ്ശേരി റോഡിലെത്തി യാത്ര തുടരണം. തിരിച്ചുള്ള യാത്രയ്ക്കും ഇതേ റൂട്ട് തന്നെ ഉപയോഗിക്കാം.
നിലമ്പൂർ, വണ്ടൂർ ഭാഗങ്ങളിൽ നിന്ന് മഞ്ചേരിയിലേക്ക് വരുന്ന വാഹനങ്ങൾ ചെരണി - മംഗലശ്ശേരി - കൂമൻകുളം റോഡ് വഴി പാലക്കുളത്തെത്തി ടൗണിലേക്ക് പ്രവേശിക്കണം.
റോഡ് പണി വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. പ്രധാന പാതയിൽ നിയന്ത്രണം വരുന്നതോടെ ഇടറോഡുകളിൽ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ സഹകരിക്കണമെന്ന് മഞ്ചേരി ട്രാഫിക് പോലീസ്.
മഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ നിർദ്ദിഷ്ട ബദൽ പാതകൾ കൃത്യമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
0 Comments