LATEST

6/recent/ticker-posts

Header Ads Widget

ഒടമല മഖാം നേർച്ച കൊടിയേറ്റവും ദഅവാ കോളേജ് സനദ് ദാന സമ്മേളനവും ജനുവരി 14 മുതൽ

പെരിന്തൽമണ്ണ: മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ) വിന്റെ ആണ്ടു നേർച്ചയും ഒടമല ദഅ വാ കോളേജ് വാർഷിക സനദ് ദാന സമേമളനത്തിനും ജനുവരി 14 ന് തുടക്കമാകും.

 ജനുവരി 14 ന് രാവിലെ 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തു ക്കോയ തങ്ങൾ കൊടിയേറ്റൽ കർമ്മം നിർവഹിക്കുന്നതോടെ നാലുമാസം നീണ്ടുനിൽക്കുന്ന നേർച്ചക്ക് തുടക്കമാകും.
 മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
 ജനുവരി 15 ന് ഏഴുമണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം അലവി ഫൈസി കൊളപ്പുറം ഉദ്ഘാടനം ചെയ്യും. അൻവർ മുഹ് യുദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും.
16 ന് വൈകീട്ട് മൂന്നുമണിക്ക്  
 പൂർവ്വ വിദ്യാർത്ഥി സംഗമവും സ്ഥാന വസ്ത്ര വിതരണവും നടക്കും. ദാറുൽ ഹുദ വൈസ് ചാൻസലർ ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ് വി നേതൃത്വം നൽകും.  

 രാത്രി 7 മണിക്ക് നടക്കുന്ന ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവാ കോളേജ് വാർഷിക സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments