അസം നാഗോൺ ജിയാബുർ സ്വദേശിയായ പ്രതിയെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹത്തിന്റെറെ ചെലവുകൾക്ക് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
അരീക്കോട് ബസ് സ്റ്റാൻഡ് പരിസരത്തെ മൊബൈൽ ഷോപ്പ് ഉൾപ്പെടെ നാല് കടകളിലാണ് ഇയാൾ പൂട്ടുപൊളിച്ച് അകത്തുകയറിയത്. ഒരു കടയിൽ നിന്ന് മാത്രം 20000 രൂപ ഇയാൾ മോഷ്ടിച്ചു.
മോഷണം നടന്ന് 48 മണിക്കൂറിനുള്ളിലാണ് പ്രതി അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ജനുവരി എട്ടിനാണ് പ്രതിയുടെ വിവാഹം. നേരത്തേയും മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.
0 Comments