കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ ഭാഗമായി അരീക്കോട് സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനത്തോടനുബന്ധിച്ച് പട്ടണത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സമ്മേളനത്തിന് എത്തുന്ന വാഹനങ്ങൾ ഗതാഗത തടസ്സം സൃഷ്ടിക്കാതെ പാർക്ക് ചെയ്യുന്നതിനായി വിവിധ റൂട്ടുകളിൽ പ്രത്യേക ക്രമീകരണങ്ങളാണ് വോളന്റിയർമാരുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.
പ്രധാന പാർക്കിംഗ് കേന്ദ്രങ്ങളും റൂട്ടുകളും:
മഞ്ചേരി ഭാഗത്തുനിന്ന് വരുന്നവർ: എളയൂർ യതീംഖാന ബൈപാസ് വഴി കിഴിശ്ശേരി റോഡിലെത്തി, പൂക്കോട്ടൂചോലയിൽ നിന്ന് നേരിട്ട് പൂങ്കുടി റോഡ് വഴി ഐ.ടി.ഐ പരിസരത്തുള്ള പാർക്കിംഗ് കേന്ദ്രത്തിൽ എത്തണം.
നിലമ്പൂർ, എടക്കര, മമ്പാട് ഭാഗത്തുനിന്ന് വരുന്നവർ: എടവണ്ണ സീതിഹാജി പാലം കടന്ന് ഓതായി - പത്തനാപുരം പാലത്തിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യണം.
എടവണ്ണ പാലപ്പറ്റ ഭാഗത്തുനിന്ന് വരുന്നവർ: വി.കെ പടിയിൽ നിന്ന് ഇരിവേറ്റി - കാവനൂർ - പൂക്കോട്ടൂചോല വഴി ഐ.ടി.ഐ നോർത്ത് കോഴക്കോട്ടൂർ ജംഗ്ഷനിലെത്തി പാർക്ക് ചെയ്യണം.
കൊണ്ടോട്ടി, കിഴിശ്ശേരി ഭാഗത്തുനിന്ന് വരുന്നവർ: പൂക്കോട്ടൂചോല ഐ.ടി.ഐ പരിസരത്ത് പാർക്ക് ചെയ്യണം.
എടവണ്ണപ്പാറ, പൂങ്കുടി ഭാഗത്തു നിന്ന് വരുന്നവർ: പൂങ്കുടിപാലത്തിന് സമീപം പാർക്ക് ചെയ്യണം.
മുക്കം, എരഞ്ഞി മാവ് ഭാഗത്തുനിന്ന് വരുന്നവർ: പന്നിക്കോട് - കുനിയിൽ - പെരികടവ് പാലം വഴി നോർത്ത് കോഴക്കോട്ടൂർ ജംഗ്ഷനിലെത്തി സ്വാഗതസംഘം ഓഫീസിന് മുൻവശം പാർക്ക് ചെയ്യണം.
ടൗണിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചരക്കുലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 8 മണി വരെ ഇത്തരം വാഹനങ്ങൾ അരീക്കോട് നഗരത്തിൽ പ്രവേശിക്കാതെ മറ്റ് ബദൽ പാതകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വോളന്റിയർമാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
0 Comments