LATEST

6/recent/ticker-posts

Header Ads Widget

സ്വർണവിലയിൽ വലിയ വർധന; ഇന്ന് കൂടിയത് 3160 രൂപ; ഒറ്റദിവസം മൂന്നുതവണ വർധിച്ചു


 ​
 തിരുവനന്തപുരം  വീണ്ടും വർധിച്ച് സ്വർണവില. 3160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സ്വർണം പവന് 1,10,400 രൂപയായി. ഗ്രാമിന് 13,800 രൂപയായി വർധിച്ചു.

പുതുവർഷത്തിന് ശേഷം ദിനംപ്രതി സ്വർണവില ഉയരുകയാണ്. നാല് വ്യാപാര ദിനങ്ങളിൽ മാത്രമാണ് സ്വർണവിലയിൽ നേരിയ താഴ്ചയുണ്ടായത്. ഇന്ന് മൂന്ന് തവണയാണ് സ്വർണവില വർധിച്ചത്. രാവിലെ ഗ്രാമിന് 95 രൂപയുടെ വർധനവാണ് ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 100 രൂപയും മൂന്നര മണിയായപ്പോൾ വീണ്ടും 200 രൂപയും വർധിച്ചു. ഒറ്റ ദിവസംകൊണ്ട് ഗ്രാമിന് 395 രൂപയുടെ വർധനവാണ് ഉണ്ടായത്.

അന്താരാഷ്ട്ര സംഘർഷങ്ങൾ സ്വർണവില വർധിക്കാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര സ്വർണവിലയും വർധിച്ച നിലയിലാണ്. കൂടുതൽ സ്വർണം ബാങ്കുകളിൽ ശേഖരിച്ച് വെക്കുന്ന സാഹചര്യം ഉണ്ട്. സ്വർണവില ഒരു ലക്ഷത്തിലെത്തിയപ്പോൾ വൈകാതെ വിലയിൽ താഴ്ച ഉണ്ടാകുമെന്നായിരുന്നു വിദഗ്ധരടക്കം അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, സ്വർണവില വർധന തുടരുകയാണ്.
 

Post a Comment

0 Comments