LATEST

6/recent/ticker-posts

Header Ads Widget

ഡ്രെെവിംഗ് ലെെസൻസില്‍ വൻ തട്ടിപ്പ്; ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ ലെെസൻസ്




ഡ്രെെവിംഗ് ടെസ്റ്റ് നടത്താതെ ഏജന്റുമാർ മുഖേന മെെസൂരുവില്‍ നിന്ന് ലെെസൻസ് തരപ്പെടുത്തുന്ന സംഘം കേരളത്തില്‍ സജീവമെന്ന് റിപ്പോർട്ട്.

മെെസൂരില്‍ നിന്ന് സംഘടിപ്പിക്കുന്ന ലെെസൻസില്‍ മേല്‍വിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലെെസൻസാക്കി മാറ്റുന്നുവെന്നാണ് ആരോപണം. ഇതിന് മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നുവെന്നാണ് വിവരം. സംഭവത്തില്‍ മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളത്തില്‍ ഡ്രെെവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ കർശനമാക്കിയതോടെ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും ഏജന്റുമാർ മുഖേന ലെെസൻസ് തരപ്പെടുന്നവർ കൂടുതലാണ്. എന്നാല്‍ ഇത്തരത്തില്‍ ലെെസൻസ് തരപ്പെടുത്തുന്നവർ അവിടത്തെ ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ ലെെസൻസ് സ്വന്തമാക്കുന്നുവെന്നാണ് വിവരം

Post a Comment

0 Comments