LATEST

6/recent/ticker-posts

Header Ads Widget

മലയാളക്കരയുടെ ഇടനെഞ്ചിൽ അക്ഷര നക്ഷത്രം പൂത്തു; 'മലയാളത്തിന്റെ മറഡോണ' ആസിഫ് സഹീർ ഏറനാടൻ നാട്ടുവാർത്ത നാടിനു സമർപ്പിച്ചു.

മമ്പാട്: മലയാളക്കരയുടെ ഇടനെഞ്ചിൽ അക്ഷര നക്ഷത്രം പൂത്തു. 'മലയാളത്തിന്റെ മറഡോണ' ആസിഫ് സഹീർ ഏറനാടൻ നാട്ടുവാർത്ത നാടിനു സമർപ്പിച്ചു. അക്ഷരങ്ങളിൽ അഗ്നിസ്ഫുലിംഗം ആവാഹിച്ചു നാട്ടുനന്മകളുടെ ഒളി ഇനി ആഴ്ചകൾ തോറും വായനക്കാരെ തേടിയെത്തും. വാട്സാപ്പിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഏറനാടൻ നാട്ടുവാർത്ത അക്ഷരകൈരളിയുടെ ഹൃദയത്തിലേക്ക് വരികയാണ്, ഡിജിറ്റൽ പതിപ്പായി.

കാല്പന്തുകൊണ്ട് മൈതാനത്ത്‌ ഇന്ദ്രജാലം തീർക്കുന്ന സ്വർണക്കാലുകളുടെ അധിപൻ, മലയാളത്തിന്റെ സ്വന്തം മറഡോണ ആസിഫ് സഹീർ സാറിന്റെ അനുഗ്രഹീത കരങ്ങളാൽ ഏറനാടൻ നാട്ടുവാർത്ത അക്ഷരകൈരളിയുടെ വായനാലോകത്തേക്കു സമർപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു ലളിതമായി നടത്തിയ പരിപാടിയിൽ ഏറനാടൻ എക്സിക്യൂട്ടീവ് എഡിറ്റർ എം.എ റഹ്‌മാൻ കാവനൂരിൽ നിന്നും ആദ്യ കോപ്പി സ്വീകരിച്ചു ആസിഫ് സഹീർ ഏറനാടൻ നാട്ടുവാർത്ത മലയാളനാടിന് സമർപ്പിച്ചു.

നാട്ടുനന്മകൾ നാട് മുഴുവൻ പാടിനടക്കാൻ ഏറനാടൻ പത്രത്തിന് സാധിക്കട്ടെയെന്ന് പത്രം പ്രകാശനം ചെയ്തുകൊണ്ട് ആസിഫ് സഹീർ പറഞ്ഞു. നിരവധി പത്രങ്ങൾ അച്ചടി നിർത്തുന്ന സവിശേഷമായ സാഹചര്യത്തിലും ഇങ്ങനെ ഒരുദ്യമത്തിന് ഒരുങ്ങിപ്പുറപ്പെട്ട ഏറനാടന് അഭിനന്ദനങ്ങൾ. നാട്ടുകാരുടെ പിന്തുണയും സ്നേഹവും ഏറനാടൻ പത്രത്തിനുണ്ടാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അരീക്കോട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകൻ ഡോ. മുബശ്ശിർ കൊട്ടപ്പറമ്പൻ, മാട്ടുമ്മൽ ടൈൽസ് ഉടമയും സംരംഭകനുമായ അബ്ദുൽ അഹദ് മമ്പാട് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ഡിജിറ്റൽ പതിപ്പ് ആവശ്യമുള്ളവർ +916282587240 എന്ന നമ്പറിൽ വാട്സപ്പിൽ ബന്ധപെടുക.

Post a Comment

0 Comments