കൊച്ചി: സർവകാല റെക്കോഡിൽനിന്ന് താഴേക്ക് പതിക്കുന്ന സ്വർണവില ഇന്ന് രണ്ട് തവണ കുറഞ്ഞു. ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12395 രൂപയും പവന് 99,160 രൂപയുമായി. ഡിസംബർ 27നായിരുന്നു കേരളത്തിൽ സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. പവന് 1,04,440 രൂപയായിരുന്നു അന്നത്തെ വില. തുടർച്ചയായി മൂന്നാം ദിവസമാണ് കേരളത്തിൽ സ്വർണവില കുറയുന്നത്. 5,280 രൂപയാണ് മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത്. ഇന്ന് രാവിലെ ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായിരുന്നു. ഇന്നലെ ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു.
0 Comments