LATEST

6/recent/ticker-posts

Header Ads Widget

കേരളത്തിൽ പുഴകളിൽ നിന്ന് മണൽവാരൽ ഡിസംബറോടെ പുനരാരംഭിക്കും; പ്രതീക്ഷയിൽ ചാലിയാർ തീരദേശവാസികൾ..


*വർഷങ്ങളായി നിലച്ചുകിടക്കുന്ന കേരളത്തിലെ മണൽവാരൽ ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യവാരത്തിലോ പുനരാരംഭിക്കാൻ തീരുമാനിച്ചതായി റവന്യുമന്ത്രി എ.പി. അനിൽകുമാർ നിയമസഭയെ അറിയിച്ചു. പ്രളയത്തിന് പ്രധാന കാരണമാകുന്ന നദികളിലെ മണൽ, എക്കൽ കൂമ്പാരങ്ങൾ നീക്കം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.*

*മലപ്പുറം ജില്ലയിൽ ചാലിയാർ, കടലുണ്ടിപ്പുഴ തുടങ്ങിയ നദികളിലെ തീരദേശവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണിത്. മലപ്പുറം ജില്ലയിലെ പുഴകളിൽ ഏതെല്ലാം കടവുകളിൽ നിന്ന് മണൽ വാരാം എന്നത് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ വരും ദിവസങ്ങളിൽ നിർണ്ണായകമാകും.*

*സംസ്ഥാനത്ത് മണൽവാരലുമായി ബന്ധപ്പെട്ട് ആകെ 155 കടവുകളാണ് അംഗീകാരത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഈ കടവുകളുടെ നടത്തിപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.*

*നദികളിൽ മണൽ അടിഞ്ഞുകൂടുന്നത് കനത്ത വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായി സർക്കാർ വിലയിരുത്തിയിരുന്നു. മഴക്കാലത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.* 

*നിലവിൽ മണൽവാരലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. വ്യവസായ വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യത്തോടെയോ നടപടികൾ പൂർത്തിയാക്കി നദികളിൽ മണൽവാരൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നദികളിൽ മണൽ വന്നുനിറഞ്ഞ് പ്രളയസാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി.*

Post a Comment

0 Comments