LATEST

6/recent/ticker-posts

Header Ads Widget

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങവേ ​ബൈക്ക് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു; കിഴിശ്ശേരി സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ മരിച്ചു..!


*ബാംഗ്ലൂരിൽ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേ ഉണ്ടായ വാഹനാപകടത്തിൽ കിഴിശ്ശേരി പുല്ലഞ്ചേരി സ്വദേശിയായ യുവാവ് മരണപ്പെട്ടു. കണിയാരത്തൊടി ജിനന്റെയും രഞ്ജിനിയുടെയും മകൻ രഞ്ജിത്ത് ആണ് മരണപ്പെട്ടത്.*

*​ബി.എസ്.സി നഴ്സിങ് പഠനം പൂർത്തിയാക്കിയ രഞ്ജിത്ത് ബാംഗ്ലൂരിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രി ജോലിയുടെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.* 

*രഞ്ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലെ ഡിവൈഡറിൽ ഇടിച്ച് തെറിച്ചുവീഴുകയും തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനത്തിനടിയിൽ പെടുകയുമായിരുന്നു.*

*​ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.* 

*മരണവിവരമറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കിഴിശ്ശേരി പുല്ലഞ്ചേരിയിലെ സ്വവസതിയിൽ എത്തിക്കും.*

Post a Comment

0 Comments