*ബന്ധുവായ ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി ആറു വർഷത്തിനു ശേഷം പിടിയിൽ.*
*ഒഡിഷ സ്വദേശിയായ പ്രദീപ് ബോലോയർ സിങ്ങിനെയാണ് (41) അരീക്കോട് പോലീസ് മഹാരാഷ്ട്രയിൽ നിന്ന് പിടികൂടിയത്.*
*2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഊർങ്ങാട്ടിരി പഞ്ചായത്തിലെ ആദാടിയിൽ താമസിച്ചിരുന്ന ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്കെതിരെയുള്ള കേസ്.*
*തുടർന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാതെ കുടുംബസമേതം മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു. അവിടെ വിവിധ ജോലികൾ ചെയ്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ പോലീസ് ഏറെക്കാലത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.*
*അതിജീവിതയായ പെൺകുട്ടി ഇപ്പോൾ ബന്ധുക്കൾക്കൊപ്പം ഒഡിഷയിലാണെന്ന് പോലീസ് അറിയിച്ചു.
0 Comments