LATEST

6/recent/ticker-posts

Header Ads Widget

രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കിഴുപറമ്പ് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി




നരേന്ദ്രമോദിക്ക് വേണ്ടി വോട്ടർ പട്ടികയിൽ ക്രിതിമം നടത്തുകയും തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയും ചെയ്ത ഗ്യാനേഷ് കുമാറും നരേന്ദ്ര മോദിയും അമിത് ഷായും രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 
കിഴുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എംകെ ഫാസിലിന്റെ നേതൃത്വത്തിൽ കിഴുപറമ്പ് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. 

എസ് ഐ ആർ ആയുധമാക്കി ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പിനെ കളങ്കപ്പെടുത്തിയ ന്യൂനപക്ഷ ധ്വംസകനാണ് ജനാധിപത്യ അട്ടിമറി നടത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി എംകെ കുഞ്ഞുമുഹമ്മദ് ആരോപിച്ചു.

പ്രകടനത്തിന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എംകെ ഫാസിൽ,, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.രാമകൃഷ്ണൻ, എടക്കര അബ്ദുൽ ഹമീദ്, മണ്ഡലം വൈസ് പ്രസിഡന്റ് 
എം. അരവിന്ദാക്ഷൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ ജലീൽ എടക്കര, വി. നിസാമുദ്ദീൻ, എംടി കരീം മാസ്റ്റർ, നാസർ പട്ടാക്കൽ, സദകത്തുള്ള ടികെ 
മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈൻ മാസ്റ്റർ, പാലശേരി അബ്ദുറഹിമാൻ, സിടി നസീഫ്, പി.ഷംസുദ്ദീൻമാസ്റ്റർ, ബൂത്ത് പ്രസിഡന്റുമാരായ ഇഡി ജോജൻ, പ്രിൻസ് , സുരേന്ദ്രൻ ആഞ്ഞങ്ങാട്, നാരായണൻ ഇകെ, വൈപി മഹമൂദ്, പിപി നീലാണ്ടൻ, 
ശരീഫ് പത്തനാപുരം, സമദ് പള്ളിപ്പടി, കൊന്നാലത്ത് മുഹമ്മദ്, കെഎം അമീർ, പിടി.റഫീഖ്, എംകെ അബ്ദുറഹിമാൻ, പികെ മഹബൂബ്, അമൽ അബ്ദുള്ള, ടിപി എം ഇക്ബാൽ, ബഷീർ വാപ്പാട്ട്, എംകെ ദിൻഷാദ് തുടങ്ങിയവർ നേതൃത്വം നൽകി

മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി കാരങ്ങാട് സ്വാഗതം പറഞ്ഞു.
മണ്ഡലം കോൺഗ്രസ് സെക്രട്ടറി 
ബാസി പാണക്കാടൻ നന്ദി രേഖപ്പെടുത്തി.


Post a Comment

0 Comments