LATEST

6/recent/ticker-posts

Header Ads Widget

അതിജീവനത്തിന്റെ മംഗളമുഹൂർത്തം: മാറ്റിനിർത്തലുകളെ തോൽപ്പിച്ച് 58 ഭിന്നശേഷി ദമ്പതികൾ പുതിയ ജീവിതത്തിലേക്ക്..


*മാറ്റിനിർത്തലുകളുടെയും ആശങ്കകളുടെയും ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് 58 ഭിന്നശേഷി ദമ്പതികൾ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു.* *അരീക്കോട് ബ്ലോക്ക് പരിവാർ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൈകല്യമുള്ളവരുടെ സംഗമത്തിലാണ് ഈ അപൂർവ്വവും മാതൃകാപരവുമായ മംഗളമുഹൂർത്തം നടന്നത്.*

*കഴിഞ്ഞ ഡിസംബറിൽ നടന്ന സംഗമത്തിൽ കണ്ടെത്തിയ ഇണകളാണ്, നാടൊന്നാകെ സാക്ഷിയായ ചടങ്ങിൽ പരസ്പരം കൈപിടിച്ച് പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്.*
*സുമനസ്സുകൾ ഒന്നുചേർന്നപ്പോൾ തികച്ചും വ്യത്യസ്തവും ജനകീയവുമായ ഒരു കൂട്ടായ്മയ്ക്കാണ് അരീക്കോട് സാക്ഷ്യം വഹിച്ചത്.*

*ഭക്ഷണവും കല്യാണപ്പന്തലും സൗജന്യമായി ലഭ്യമാക്കിയും പ്രതിഫലം വാങ്ങാതെ ഭക്ഷണം പാകം ചെയ്തു നൽകിയും നിരവധി പേർ സേവനസന്നദ്ധരായി മുന്നോട്ടുവന്നു.*

*ട്രോമാ കെയർ, കനിവ് കൂട്ടിനിയിൽ കൂട്ടായ്മ, പരിവാർ കുടുംബങ്ങൾ, വ്യാപാരി വ്യവസായി വനിതാ വിങ് തുടങ്ങിയ സംഘടനകളും സന്നദ്ധ പ്രവർത്തകരും ചടങ്ങിലുടനീളം സജീവമായി പങ്കെടുത്തു.*

*വിവാഹിതരായ 58 വധുവരന്മാർക്കുള്ള വിരുന്നും സൽക്കാരവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോട്ടയ്ക്കൽ സീനത്ത് ദമ്പതികൾക്ക് പ്രത്യേക വിവാഹസമ്മാനം നൽകി.*

Post a Comment

0 Comments