*കിഴിശ്ശേരി ഉപജില്ലാ സ്കൂൾ കായികമേളയിൽ പൂക്കൊളത്തൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ട്രാക്കിലും ഫീൽഡിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് വിദ്യാലയം 534 പോയിന്റ് നേടി ചരിത്രവിജയം സ്വന്തമാക്കിയത്.*
*71 സ്വർണവും 38 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ ആകെ 129 മെഡലുകളാണ് സ്കൂൾ വാരിക്കൂട്ടിയത്. ടീം മികവിനൊപ്പം വ്യക്തിഗത ഇനങ്ങളിലും പൂക്കൊളത്തൂരിന്റെ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തു.*
*അഭിഷേക്, സിനാൻ, സൻഹ, അശ്വിൻ, അദ്ഹം, അയന, ലയന, ശിബിൽ, മിശ്ഹൽ തുടങ്ങിയ വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ വ്യക്തിഗത ചാമ്പ്യൻമാരായി തിളങ്ങി. റിഷാദ് മാഷാണ് വിജയത്തിന് പിന്നിൽ ടീമിനെ പരിശീലിപ്പിച്ചത്.
0 Comments