LATEST

6/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്ര; ‘പിണറായിയും ഇതേ കമ്പനിയുടെ വിമാനം ഉപയോഗിച്ചിട്ടുണ്ട്’, കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രയിൽ മാറ്റങ്ങൾ വേണമെന്ന് മന്ത്രി കെ മുരളീധരൻ


തൃശൂർ: മുഖ്യമന്ത്രി വിഡി സതീശന്റെ ചാർട്ടേഡ് വിമാന യാത്രയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായിയും ഉപയോഗിച്ചിരുന്നുവെന്നും, കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രയിൽ മാറ്റങ്ങൾ വേണമെന്നും മുരളീധരൻ പറഞ്ഞു. കരിവണ്ടി മാറി വന്ദേഭാരത് വന്നു എന്നും അദ്ദേഹം പറഞ്ഞു. സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് അറിയാമെന്നും, അത് പറയണ്ട സാഹചര്യം വന്നാൽ മുഖ്യമന്ത്രി തന്നെ പറയുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇത്തരമൊരു വിമാനയാത്ര ഇപ്പോൾ നടത്തേണ്ട ആവശ്യമില്ലെന്നും മുരളീധരൻ തൃശൂരിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.അതേസമയം, ശബരിലമയിൽഡ് സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ കിരിടം നഷ്ടമായി എന്ന തരത്തിൽ പുറത്തുവന്ന വർത്തകളോടും അദ്ദേഹം പ്രതികരിച്ചു. സ്വർണ്ണ കിരിടം അവിടെ തന്നെ ഉണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ശബരിമല കാര്യങ്ങൾ നോക്കാൻ എഡിഎമ്മിനെ അവിടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അവിടെയെത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കും. പരിശോധനയുടെ റിപ്പോർട്ട് വരുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും. മുറുക്കി പിടിക്കേണ്ടതിനെ മുറുക്കി പിടിക്കും. ശബരിമല സംബന്ധിച്ച് മുഖ്യമന്ത്രി തനിക്ക് ഒരു നിർദേശവും നൽകിയിട്ടില്ല. ശബരിമലയിൽ പണത്തിന് യാതൊരു പഞ്ഞവും ഇല്ല. അഗ്രസീവായി സ്റ്റാന്റ് എടുക്കേണ്ടിടത്ത് അങ്ങനെതന്നെ ചെയ്യുമെന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം കേരളത്തിൽ മരുന്ന് പ്രതിസന്ധിയില്ലെന്നും മന്ത്രി പറഞ്ഞു. 657 മരുന്നുകൾ ആശുപത്രിയിൽ സറ്റോക്കുണ്ട്. ബ്ലാക്ക് സ്റ്റോൺ ഏജൻ്റുമാരായി ചിലർ പ്രവർത്തിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ ഒരു മരുന്ന് ക്ഷാമവുമില്ല. ചിലരുടെ അസൂയക്കും കഷണ്ടിക്കും ആണ് മരുന്നില്ലാത്തതെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments