LATEST

6/recent/ticker-posts

Header Ads Widget

ഫുട്ബോളിന്റെ മണ്ണിൽനിന്ന് ട്രാക്കിലേക്ക്: അത്ലറ്റിക്സിലും പ്രതീക്ഷയായി അരീക്കോട് സുല്ലമുസ്സലാം കോളജ്..


*മൈതാനങ്ങളിൽ പന്തിനുപിന്നാലെ ഓടി ശീലിച്ച അരീക്കോടിന്റെ മണ്ണ് ഇനി ട്രാക്കിലും ചരിത്രമെഴുതുന്നു.* *ഫുട്ബോളിന്റെ ഈറ്റില്ലമെന്ന പേരിനൊപ്പം അത്ലറ്റിക്സിലും നാടിന്റെ പ്രതീക്ഷകൾ വാനോളമുയർത്തുകയാണ് അരീക്കോട് സുല്ലമുസ്സലാം (എസ്എസ്) കോളജ്.* *അടുത്തിടെ സമാപിച്ച ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ തകർപ്പൻ പ്രകടനമാണ് കോളജിൽനിന്നുള്ള സംഘം കാഴ്ചവച്ചത്.*

*ആകെ 22 അത്ലറ്റുകളുമായി മത്സരത്തിനെത്തിയ കോളജ് ടീം 176 പോയിന്റുകൾ വാരിക്കൂട്ടി മിന്നുന്ന നേട്ടം സ്വന്തമാക്കി.*19 സ്വർണവും 12 വെള്ളിയും 11 വെങ്കലവുമടക്കം ആകെ 42 മെഡലുകളാണ് കോളജിന്റെ സമ്പാദ്യം.*

*കുറഞ്ഞ എണ്ണം താരങ്ങളുമായി മത്സരിച്ച് ഏറ്റവും കൂടുതൽ മെഡലുകൾ സ്വന്തമാക്കിയ ടീമുകളിലൊന്നായി മാറാനും അരീക്കോടിനായി.*

*ഓവറോൾ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്താണെങ്കിലും അണ്ടർ-20 ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻപട്ടവും അണ്ടർ-18 ആൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പും സ്വന്തമാക്കാൻ ഇവർക്കായി.*

*കാലിക്കറ്റ് സർവകലാശാലാ തലത്തിൽ അത്ലറ്റിക്സിന് പ്രാധാന്യം നൽകുന്ന കോളജുകൾ വിരളമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എസ്എസ് കോളജ് മറ്റു ക്യാമ്പസുകൾക്ക് മാതൃകയാകുന്നത്.*

*സീനിയർ തലത്തിലുള്ള കായികതാരങ്ങൾക്ക് പുറമെ പ്രദേശത്തെ ജൂനിയർ കുട്ടികളെ കണ്ടെത്തി ശാസ്ത്രീയ പരിശീലനം നൽകി ഉയർത്തിക്കൊണ്ടുവരാൻ കോളജ് നടത്തുന്ന ശ്രമങ്ങളാണ് ഈ വലിയ വിജയത്തിന് പിന്നിൽ.* *പ്രിൻസിപ്പൽ, കായിക വിഭാഗം മേധാവി എന്നിവരുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വമാണ് ക്യാമ്പസിലെ ഈ കായിക മുന്നേറ്റത്തിന് വഴികാട്ടിയത്.*

Post a Comment

0 Comments